Home ആരോഗ്യം സ്ത്രീകള്‍ തക്കാളി കഴിക്കുന്നത് നല്ലതാണോ?

സ്ത്രീകള്‍ തക്കാളി കഴിക്കുന്നത് നല്ലതാണോ?

സ്ത്രീകള്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീയ്ക്ക് ഈ വ്യത്യസ്ത ഘട്ടങ്ങളില്‍ സവിശേഷമായ പോഷകങ്ങള്‍ ആവശ്യമായി വരും. അതുകൊണ്ട് മികച്ച ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, യോനിയിലെ അണുബാധകള്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങി നിരവധി അവസ്ഥകളില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ബന്ധമായും ചല ഭക്ഷണങ്ങള്‍ കഴിക്കണം. അതില്‍ പ്രധാനമാണ് തമ്മാളി.

സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ തക്കാളിയിലെ സംയുക്തങ്ങള്‍ സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അമിതവണ്ണവും സ്തനാര്‍ബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസ’ ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ‘ലൈക്കോപീന്‍’ എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്. മാത്രമല്ല തക്കാളി കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.