Home ആരോഗ്യം പ്രമേഹസാധ്യത കുറയ്ക്കാം; ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

പ്രമേഹസാധ്യത കുറയ്ക്കാം; ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

ക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹം ഉണ്ട്. ടൈപ്പ് 1 പ്രമേഹം, പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇന്‍സുലിന്റെ ഉല്‍പ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്.

ഏത് പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. അമിതവണ്ണം, തെറ്റായ ജീവിതശൈലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്‌ട്രോള്‍ എന്നിവയെല്ലാം പ്രമേഹം പിടിപെടുന്നതിന് ചില കാരണങ്ങളാണ്.

കാര്‍ബ് ഉപഭോഗം കുറയ്ക്കണമെന്നാണ് ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. പ്രമേഹ സാധ്യതയെ ചെറുക്കുന്നതിന് പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കണമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

നമ്മുടെ ഒരു നേരത്തെ ആഹാരത്തിന്റെ പകുതി പച്ചക്കറികളും നാലിലൊന്ന് കാര്‍ബണുകളും നാലിലൊന്ന് പ്രോട്ടീനും ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. പച്ചക്കറികളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന ഫൈബര്‍ ഡയറ്റ് പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.

പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. പയര്‍വര്‍ഗ്ഗങ്ങള്‍, സോയ, പരിപ്പ്, ബീന്‍സ് തുടങ്ങിയവ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണങ്ങളാണ്.

കൃത്യമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. പതിവായി വ്യായാമം ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു.

സമ്മര്‍ദ്ദം ഒന്നില്‍ കൂടുതല്‍ രീതിയില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ യോഗ ശീലമാക്കുക.