Home വാണിജ്യം എസി, എല്‍ഇഡി ബള്‍ബുകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ സഹായവുമായി കേന്ദ്രസര്‍ക്കാര്‍

എസി, എല്‍ഇഡി ബള്‍ബുകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ സഹായവുമായി കേന്ദ്രസര്‍ക്കാര്‍

യര്‍കണ്ടീഷണറുകളുടെയും എല്‍ഇഡി ബള്‍ബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള സഹായപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. കമ്പനികള്‍ക്ക് അഞ്ച് കൊല്ലം കൊണ്ട് 6,238 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കുക. അഞ്ച് വര്‍ഷത്തില്‍ 1.68 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും ഈ മേഖലയില്‍ ഉണ്ടാവുമെന്നാണ് കണക്കൂകൂട്ടല്‍.

7920 കോടി രൂപയുടെ നിക്ഷേപം നടക്കും. കൂടാതെ ഈ പദ്ധതിയിലൂടെ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാല് മുതല്‍ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികള്‍ക്ക് നല്‍കുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കും ആഗോള, ആഭ്യന്തര കമ്പനികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.