Home അന്തർദ്ദേശീയം ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം സൗജന്യമയി എത്തിക്കാന്‍ തയാറായി ഖത്തര്‍ എയര്‍വേയ്‌സ്

ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം സൗജന്യമയി എത്തിക്കാന്‍ തയാറായി ഖത്തര്‍ എയര്‍വേയ്‌സ്

ന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായങ്ങള്‍ സൗജന്യമായി എത്തിച്ച് തരാന്‍ തയാറായി ഖത്തര്‍ എയര്‍വേയ്‌സ്. ആഗോള വിതരണക്കാരില്‍ നിന്ന് ലഭിക്കുന്ന മെഡിക്കല്‍ സഹായവും ഉപകരണങ്ങളുമാണ് സൗജന്യമായി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഗോള വിതരണക്കാരില്‍ നിന്നും ഇന്ത്യയ്ക്കുള്ള 300 ടണ്‍ മെഡിക്കല്‍ സഹായങ്ങളും ഉപകരണങ്ങളും ഖത്തര്‍ എയര്‍വേയ്സിന്റെ മൂന്ന് കാര്‍ഗോ വിമാനങ്ങളിലായി ഇന്ത്യയിലെത്തിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ടണ്‍ വസ്തുക്കള്‍ ദോഹയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നീട് ഇത് കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെത്തിക്കും. പിപിഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അത്യാവശ്യ മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയിലെത്തിക്കുക. വ്യക്തികളും സ്ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്ത സാധനങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

ഇന്ത്യയുമായി തങ്ങള്‍ക്ക് ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണുള്ളതെന്നും കോവിഡ് മൂലം രാജ്യം നേരിടുന്ന വെല്ലുവിളി ദുഃഖത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. യൂണിസെഫിനായി രണ്ടു കോടി ഡോസ് കൊവിഡ് വാക്സിനുകളാണ് ഇതുവരെ ഖത്തര്‍ എയര്‍വേയ്സ് വിതരണം ചെയ്തിട്ടുള്ളത്. യൂണിസെഫിന്റെ മാനുഷിക പദ്ധതികളെ സഹായിക്കാമെന്ന അഞ്ച് വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണിത്.