Home പ്രവാസം ലോകത്തെ പത്ത് രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശനവിലക്ക്

ലോകത്തെ പത്ത് രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശനവിലക്ക്

ലോകത്തെ പത്ത് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. വിലക്ക് ഇന്ത്യയ്ക്ക് ബാധകമല്ല. സുഡാന്‍, ലബനന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ജനീവ, ഘാന, താന്‍സാനിയ, എത്യേപ്യ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

ഇന്നലെ അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇത് 15 ദിവസത്തേക്ക് നീണ്ട് നില്‍ക്കും.
വിലക്കേര്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ യാത്ര ചെയ്തവര്‍ക്കും ഒമാനില്‍ പ്രവേശന വിലക്ക് ബാധകമാണ്. അതേസമയം, ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒമാനി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ ജീവനക്കാര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു വിലക്ക് ബാധകമല്ല.