കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി റിസര്‍വ് ബാങ്ക് രംഗത്ത്. ബാങ്കുകളെ സഹായിക്കാന്‍ ആര്‍ബിഐ 50000 കോടി രൂപ വായ്പയായി അനുവദിക്കും. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സിന്‍ ഇറക്കുമതിക്കാര്‍, കോവിഡ് മരുന്നുകള്‍ എന്നിവയ്ക്ക് വായ്പ അനുവദിക്കാനാണ് ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പുവരുത്തുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച് 22 വരെയാണ് വായ്പ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഒന്നാം കോവിഡ് തരംഗത്തില്‍ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായ്പ പുനഃസംഘടന സൗകര്യം പ്രയോജനപ്പെടുത്താത്ത ചെറുകിട കച്ചവടക്കാര്‍ക്കും, വ്യക്തികള്‍ക്കും 25 കോടി രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കെവൈസി വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കും. വീഡിയോ അടിസ്ഥാനമാക്കിയുള്ള കൈവൈസി നടപടികള്‍ സ്വീകരിക്കും. ബാങ്കുകളില്‍ ഇടപാടുകാര്‍ നേരിട്ട് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.