Home ആരോഗ്യം മുന്തിരി കഴിക്കുന്നതിലൂടെയുള്ള പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍

മുന്തിരി കഴിക്കുന്നതിലൂടെയുള്ള പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍

ഴങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഓരോ പഴത്തിനും അതിന്റേതായ സവിശേഷമായ ഗുണങ്ങളുമുണ്ട്. അത്തരത്തില്‍ മുന്തിരി വളരെയേറെ ആരോഗ്യസവിശേഷതകള്‍ അടങ്ങിയ ഒരു പഴമാണ്. വൈറ്റമിന്‍-എ, സി, ഡി, കെ, ബി-6, ബി-12, അയേണ്‍, കാത്സ്യം, മഗ്‌നീഷ്യം എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് മുന്തിരി.

ധാരാളം ആന്റി-ഓക്സിഡന്റുകളാല്‍ സമൃദ്ധമായ പഴമാണ് മുന്തിരി. ഇത് ശരീരകോശങ്ങളെ സംരക്ഷിക്കാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് മുന്തിരി. ധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും മുന്തിരി സഹായകമാണത്രേ. അതുവഴിയും ഹൃദയത്തെ സുരക്ഷിതമാക്കുന്നതില്‍ ഇത് നല്ലൊരു പങ്ക് വഹിക്കുന്നു.

കൂടാതെ, രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനും മുന്തിരി ഏറെ സഹായകമാണ്. സോഡിയത്തിന്റെ (ഉപ്പ്) ‘നെഗറ്റീവ്’ ഫലങ്ങളെ ഇല്ലാതാക്കാന്‍ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് കഴിയും. ഇതുവഴി ബിപി കൂടുന്നത് ഒഴിവാക്കാന്‍ മുന്തിരി സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിനും മുന്തിരി ഏറെ നല്ലതാണ്. കണ്ണിലെ റെറ്റിനയെ സുരക്ഷിതമാക്കാനാണ് മുന്തിരി സഹായിക്കുന്നത്. റെറ്റിനയെ സുരക്ഷിതമാക്കുന്ന പ്രോട്ടീനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ മുന്തിരി സഹായിക്കുമെന്നാണ് അവര്‍ പറയുന്നത്.

ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും മുന്തിരി നല്ലതാണ്. അതിനാല്‍ തന്നെ ‘മൂഡ് സ്വിംഗ്സ്’ ഉള്ളവര്‍ക്ക് യോജിച്ചൊരു സ്നാക്ക് ആണ് മുന്തിരി.