Home വാണിജ്യം സീറോ ബാലന്‍സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ച് എസ്ബിഐ; മാസത്തില്‍ നാല് തവണയിലധികമുള്ള ഇടപാടിന് ഫീസ്

സീറോ ബാലന്‍സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ച് എസ്ബിഐ; മാസത്തില്‍ നാല് തവണയിലധികമുള്ള ഇടപാടിന് ഫീസ്

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കന്റെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ചു. ജൂലൈയ് ഒന്നിന് ആണ് പുതിയ ചാര്‍ജുകള്‍ നിലവില്‍ വരുന്നത്. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്‌ക്കെല്ലാം പ്രസ്തുത നിരക്ക് വര്‍ധന ബാധകമായിരിക്കും.

ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകള്‍ സമൂഹത്തിലെ താഴെയുള്ളവര്‍ക്ക് ഫീസില്ലാതെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. എടിഎമ്മില്‍ നിന്നും കൗണ്ടറില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെയാണിത്. ഇതില്‍ കൂടുതലായാല്‍ ഓരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജിഎസ്ടിയും നല്‍കേണ്ടി വരും.

സാധാരണ നിലയില്‍ ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നല്‍കേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്.