Home അറിവ് കൊങ്കണ്‍ റെയില്‍വേ മണ്‍സൂണ്‍ സമയമാറ്റം വ്യാഴാഴ്ച മുതല്‍; പട്ടിക പുറത്ത്

കൊങ്കണ്‍ റെയില്‍വേ മണ്‍സൂണ്‍ സമയമാറ്റം വ്യാഴാഴ്ച മുതല്‍; പട്ടിക പുറത്ത്

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം ജൂണ്‍ 10 (വ്യാഴാഴ്ച) മുതല്‍ നിലവില്‍ വരുമെന്ന് റെയില്‍വേ. ട്രെയിനുകളുടെ സമയത്തില്‍ ഇത്തവണ ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വ്യത്യാസമാണുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് അഞ്ച് മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രമായിരുന്നു. ഒക്ടോബര്‍ 31 വരെയാണ് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് മാത്രം ബാധകമാകുന്ന മണ്‍സൂണ്‍ സമയമാറ്റം.

ഉച്ചയ്ക്ക് 1:15ന് പുറപ്പെട്ടിരുന്ന എറണാകുളം-നിസാമുദ്ദീന്റെ (02617) പുതിയ സമയം രാവിലെ 10.50ആണ്. തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി (02431) പഴയ സമയം രാത്രി 7.15, പുതിയ സമയം ഉച്ച 2.30, തിരുവനന്തപുരം-നിസാമുദ്ദീന്‍ (06083) പഴയ സമയം രാത്രി 12.30, പുതിയ സമയം രാത്രി 10.00, എറണാകുളം-അജ്മീര്‍ (02977) പഴയ സമയം രാത്രി 8.25 പുതിയ സമയം വൈകിട്ട് 6.50, തിരുനെല്‍വേലി-ഹാപ്പ (09577) പഴയ സമയം രാവിലെ 7.40, പുതിയ സമയം രാവിലെ 5.15.

കൊച്ചുവേളി-ഇന്‍ഡോര്‍ (09331) പഴയ സമയം രാവിലെ 11.10, പുതിയ സമയം രാവിലെ 9.15, കൊച്ചുവേളി-പോര്‍ബന്തര്‍ (09261) പഴയ സമയം രാവിലെ 11.10 പുതിയ സമയം രാവിലെ 9.15, കോയമ്പത്തൂര്‍-ഹിസാര്‍ (02476) പഴയ സമയം ഉച്ച 3.00 പുതിയ സമയം ഉച്ച 12.45, തിരുനെല്‍വേലി-ഗാന്ധിധാം (09423) പഴയ സമയം രാവിലെ 7.40 പുതിയ സമയം രാവിലെ 5.15, കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് (06097) പഴയ സമയം രാവിലെ 9.15 പുതിയ സമയം രാവിലെ 4.50.