Home പ്രവാസം ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സും സര്‍വീസ് നടത്തില്ല; യാത്രാവിലക്ക് തുടര്‍ന്ന് യുഎഇ

ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്‌സും സര്‍വീസ് നടത്തില്ല; യാത്രാവിലക്ക് തുടര്‍ന്ന് യുഎഇ

ന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് തുടരും. ഈ മാസം 25 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്നാണ് എയര്‍ലൈന്‍സിന്റെ അറിയിപ്പ്. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളത്.

നേരത്തെ ഈ മാസം 31 വരെ ഇന്ത്യയില്‍ നിന്നടക്കം സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസ് നിര്‍ത്തിവച്ചതും നീട്ടിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ വ്യോമയാന മന്ത്രാലയം ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല.