Home അറിവ് വാട്ടര്‍ മീറ്റര്‍ റീഡിങ് ഇനി സ്വയം ചെയ്യാം; പുതിയ സംവിധാനം ഈ വര്‍ഷം മുതല്‍

വാട്ടര്‍ മീറ്റര്‍ റീഡിങ് ഇനി സ്വയം ചെയ്യാം; പുതിയ സംവിധാനം ഈ വര്‍ഷം മുതല്‍

വാട്ടര്‍ മീറ്റര്‍ റീഡിങ് ഉപയോക്താക്കള്‍ക്ക് സ്വയം മൊബൈലില്‍ രേഖപ്പെടുത്താവുന്ന സംവിധാനം വരുന്നു. റീഡിങ് രേഖപ്പെടുത്തി ബില്‍ തുക ഓണ്‍ലൈന്‍ ആയി തന്നെ അടയ്ക്കാം. ഏറ്റവും ഒടുവില്‍ ബില്‍ നല്‍കിയ ദിവസം മുതലുള്ള മീറ്റര്‍ റീഡിങ് മൊബൈലില്‍ രേഖപ്പെടുത്തിയതിന് ശേഷം റീഡിങ് കണക്കാക്കി ബില്‍ അടയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ സംവിധാനം.

പുതിയ പരിഷ്‌കാരം ഈ വര്‍ഷം നടപ്പാക്കും. കോവിഡുമായി ബന്ധപ്പെട്ട് ശക്തമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന കാലത്ത് ഉപയോക്താക്കള്‍ സ്വയം മീറ്റര്‍ റീഡിങ് എടുത്ത് മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താല്‍ക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്നു കണ്ടെത്തിയതോടെയാണ് ജല അതോറിറ്റി പുതിയ പരിഷ്‌കാരം നടപ്പാക്കാനൊരുങ്ങുന്നത്.

ഇതിനായി പ്രത്യേകം മൊബൈല്‍ ആപ് തയാറാക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങി. അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനും നടപടി ആരംഭിച്ചു. ഉപയോക്താക്കള്‍ അയയ്ക്കുന്ന റീഡിങില്‍ ക്രമക്കേടുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും.