Home അറിവ് വാഹനം ഇടിച്ച് നിര്‍ത്താതെ പോയാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം; ഉത്തരവ്

വാഹനം ഇടിച്ച് നിര്‍ത്താതെ പോയാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം; ഉത്തരവ്

മ്മുടെ നാട്ടില്‍ റോഡപകടങ്ങള്‍ സര്‍വ്വസാധാരണമാണ്. അപകടത്തില്‍ പരിക്കേറ്റ് സമയത്തിന് ചികിത്സ കിട്ടാതെ ജീവന്‍ നഷ്ടപ്പെടുന്നവരും ഗുരുതര പരിക്കേറ്റവരും കുറവല്ല. പല അപകടങ്ങളിലും ഇടിച്ച വാഹനം നിര്‍ത്താതെ പോയി രോഗി രക്തം വാര്‍ന്ന് റോഡില്‍ കിടക്കുന്നത് പതിവാണ്. ഇത് അപകടത്തിന്റെ തീവ്രത കൂട്ടും. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.

റോഡ് അപകടങ്ങളില്‍ വാഹനം ഇടിച്ച് നിര്‍ത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇടിയേറ്റയാള്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക രണ്ടുലക്ഷം രൂപയായി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട ചട്ടം തയ്യാറായി കഴിഞ്ഞു. ഗതാഗതമന്ത്രാലയം വൈകാതെ ഇത് വിജ്ഞാപനം ചെയ്യും. 25,000 രൂപയാണ് നിലവില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക.

അപകടത്തില്‍പ്പെട്ടയാള്‍ക്ക് ഗുരുതര പരിക്കുപറ്റിയ കേസുകളില്‍ നഷ്ടപരിഹാരത്തുക 50,000 രൂപയായിരിക്കും. അതേസമയം ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപയായിരിക്കും. ഗുരുതര പരിക്കേറ്റാല്‍ നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ നല്‍കണം. ഇന്‍ഷുറന്‍സ് കമ്പനികളാണ് തുക നല്‍കേണ്ടത്. 2019ല്‍ 29,354 പേര്‍ ഇത്തരം അപകടങ്ങളില്‍ മരിച്ചിരുന്നു.