Home വാണിജ്യം ഇനി യൂട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം; ഫീച്ചേഴ്‌സ് പേജില്‍ സൗകര്യം

ഇനി യൂട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം; ഫീച്ചേഴ്‌സ് പേജില്‍ സൗകര്യം

വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക സംവിധാനം ഒരുക്കി യുട്യൂബ്. ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യുട്യൂബ് ശ്രമിക്കുന്നത്. ഇതിന്റെ പരീക്ഷണം ഒക്ടോബര്‍ 19 വരെ നടക്കും.

ക്രോം, എഡ്ജ്, ഒപേറ ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. യുട്യൂബിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്കാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. താത്പര്യമുള്ളവര്‍ക്ക് യുട്യൂബിന്റെ എക്സ്പിരിമെന്റല്‍ ഫീച്ചേഴ്സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാം.

യുട്യൂബില്‍ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗണ്‍ലോഡ് ബട്ടന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ഡൗണ്‍ലോഡ് ആവും. ഡൗണ്‍ലോഡ് ആയ വീഡിയോകള്‍ യുട്യൂബ് വിന്‍ഡോയുടെ ഇടത് ഭാഗത്തെ മെനുവില്‍ കാണാം. തുടര്‍ന്ന് ഓഫ്ലൈനിലും ഈ വീഡിയോ കാണാം.