Home വാണിജ്യം റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ചെത്തണം; അല്ലെങ്കില്‍ പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക്

റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ചെത്തണം; അല്ലെങ്കില്‍ പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക്

റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

എന്നാല്‍, റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‌പോണ്‍സറിലേക്ക് തന്നെ പുതിയ വിസയില്‍ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. വിദേശത്ത് ആയിരിക്കുമ്പോള്‍ റീഎന്‍ട്രി വിസകള്‍ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നും പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

എക്‌സിറ്റ്, റീഎന്‍ട്രി വിസയുടെ കാലാവധി സൗദിയില്‍ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷിര്‍ പോര്‍ട്ടലില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.