Home ആരോഗ്യം ഫാറ്റിലിവര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫാറ്റിലിവര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു.

കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനു ഇടയാകുന്നു. ജീവിതശൈലിയിലെ ക്രമക്കേടുകള്‍ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റിലിവര്‍ (എന്‍എഎഫ് എല്‍ ഡി) എന്നാണ് അറിയപ്പെടുന്നത്.

അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം:

ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്‌സ്, ഐസ്‌ക്രീം, സ്വീറ്റ്‌സ് പോലുള്ള ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഫാറ്റി ലിവര്‍ രോഗമുള്ള ഒരാള്‍ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവര്‍ കൂടാനും സാധ്യതയേറെയാണ്. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ഫാറ്റി ലിവര്‍ പ്രശ്‌നമുള്ളവര്‍ എണ്ണയിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളില്‍ കൊഴുപ്പുണ്ടാകാനുള്ള സാധ്യക കൂട്ടുന്നു. സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികള്‍ ഒഴിവാക്കുക. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുന്നത് ആരോ?ഗ്യത്തിന് നല്ലതാണ്. ഫാറ്റി ലിവര്‍ തടയാന്‍ മാത്രമല്ല മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ?ഗുണം ചെയ്യും.