വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്കായി വീണ്ടും പരിഷ്കരണം ഏർപ്പെടുത്തി കമ്പനി. വാട്ട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ, ലിങ്കുകൾ പ്രിവ്യൂ, പുതിയ സ്റ്റിക്കർ നിർദ്ദേശം എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.
ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് വെബിൽ മാറ്റങ്ങൾ വരുത്തുന്നു എന്നാണ് കമ്പനി അറിയിച്ചത്. ഉപയോക്താക്കൾക്ക് ഏത് വാട്ട്സ്ആപ്പ് സ്‌ക്രീനിൽ നിന്നും സ്റ്റിക്കറുകളും ടെക്സ്റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും കഴിയുന്നതാണ് ഫീച്ചർ.
ഉപയോക്താക്കൾ പേഴ്‌സണൽ കമ്പ്യൂട്ടറിൽനിന്ന് അയയ്ക്കുമ്പോൾ തന്നെ അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ ഫോട്ടോ എഡിറ്റർ കൊണ്ട് കഴിയും. ആപ്പിനായി സ്റ്റിക്കർ നിർദ്ദേശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ടൈപ്പ് ചെയ്യുമ്പോൾ തന്നെ മികച്ച സ്റ്റിക്കർ കണ്ടെത്താനാകും. ഇതിനകം തന്നെ നിലവിൽ ഇത്തരം ഇമോജി സജ്ജഷനുകൾ ഉണ്ട്.
ലിങ്ക് പ്രിവ്യൂകളും വാട്ട്സ്ആപ്പ് വെബിൽ വരുന്നുണ്ട്. ഉപയോക്താക്കൾക്ക് എന്താണ് ക്ലിക്ക് ചെയ്യുന്നതെന്ന് അറിയാൻ ലിങ്ക് പ്രിവ്യൂകൾ സഹായിക്കുമെന്ന് കമ്പനി പറയുന്നു. വാർത്തകൾ, വീഡിയോകൾ, രസകരമായ ട്വീറ്റ്, സ്നീക്ക് പീക്ക് എന്നിവ ഷെയർ ചെയ്യാൻ ഇനി വളരെ എളുപ്പത്തിൽ കഴിയുംമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.