Home അറിവ് ടെക്‌നോ സ്പാര്‍ക്ക് 8ടി ഇന്ത്യയിലെത്തി; നാല് വ്യത്യസ്ത ഓപ്ഷനുകള്‍ അറിയാം

ടെക്‌നോ സ്പാര്‍ക്ക് 8ടി ഇന്ത്യയിലെത്തി; നാല് വ്യത്യസ്ത ഓപ്ഷനുകള്‍ അറിയാം

ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനിയായ ടെക്‌നോ സ്പാര്‍ക്കിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ടെക്‌നോ സ്പാര്‍ക്ക് 8ടി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഹാന്‍ഡ്‌സെറ്റ് കൂടിയാണ്. ടെക്‌നോ സ്പാര്‍ക്ക് 8 നേക്കാള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളോടെയാണ് പുതിയ സ്മാര്‍ട് ഫോണ്‍ വരുന്നത്. പുതിയ ടെക്നോ ഫോണ്‍ നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തിയത്.

ടെക്‌നോ സ്പാര്‍ക്ക് 8ടിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് ഇന്ത്യയിലെ വില. അറ്റ്‌ലാന്റിക് ബ്ലൂ, കൊക്കോ ഗോള്‍ഡ്, ഐറിസ് പര്‍പ്പിള്‍, ടര്‍ക്കോയിസ് സിയാന്‍ എന്നീ നിറങ്ങളില്‍ വരുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴി വില്‍പനയ്ക്കെത്തി.

ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള ടെക്‌നോ സ്പാര്‍ക്ക് 8ടി ആന്‍ഡ്രോയിഡ് 11-ല്‍ HiOS v7.6-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 91.3 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതമുള്ള 6.6-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,408 പിക്സല്‍) ഡിസ്പ്ലേയും ഫീച്ചര്‍ ചെയ്യുന്നു. 500 നിറ്റ്സ് ആണ് പരമാവധി ബ്രൈറ്റ്‌നസ്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്‍ക്കൊള്ളുന്ന ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ എ 35 പ്രോസസര്‍ ആണ് ഫോണ്‍ നല്‍കുന്നത്. പ്രത്യേക സ്ലോട്ടിലൂടെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാം.

ടെക്‌നോ സ്പാര്‍ക്ക് 8ടി ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. ഇതില്‍ 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും f/1.6 ലെന്‍സും AI ലെന്‍സും ഒപ്പം ക്വാഡ് എല്‍ഇഡി ഫ്‌ലാഷും ഉണ്ട്. എഐ ബ്യൂട്ടി, എആര്‍ അനിമോജി, സ്റ്റിക്കറുകള്‍, ഗൂഗിള്‍ ലെന്‍സ്, ടൈം-ലാപ്‌സ്, സ്ലോ മോഷന്‍, സ്മാര്‍ട് പോര്‍ട്രെയ്റ്റ്, വിഡിയോ ബൊക്കെ തുടങ്ങിയ വ്യത്യസ്ത പ്രൊഫഷണല്‍ ഫൊട്ടോഗ്രഫി, വിഡിയോഗ്രാഫി മോഡുകള്‍ പിന്‍ ക്യാമറയിലെ ഫീച്ചറുകളാണ്. 1080p ടൈം-ലാപ്‌സ് ഫൊട്ടോഗ്രഫി, 120fps സ്ലോ മോഷന്‍ എന്നിവയാണ് മറ്റ് ക്യാമറാ സവിശേഷതകള്‍. 8 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ -യുഎസ്ബി, എഫ്എം റേഡിയോ, യുഎസ്ബി ഒടിജി എന്നിവയാണ് ടെക്നോ സ്പാര്‍ക്ക് 8ടി യിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജി-സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.

5,000 എംഎഎച്ച് ആണ് ബാറ്ററി. ഒപ്റ്റിമൈസ് ചെയ്ത പവര്‍ സേവിങ് മോഡുകളുമായാണ് ടെക്‌നോ സ്പാര്‍ക്ക് 8ടി വരുന്നത്. ബാറ്ററിക്ക് 38 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയവും 122 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് 40 മണിക്കൂര്‍ വരെ കോളിങ് സമയം വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു.