Home ആരോഗ്യം ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നു; അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നു; അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

മിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനാല്‍ അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ വേരിയന്റിന്റെ വ്യാപനം തടയാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

യുഎസില്‍ ഒമിക്രോണ്‍ അതിവേഗത്തിലാണ് പടരുന്നത്. വാക്‌സിനേഷന്‍ എടുത്തവരില്‍ പോലും രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണിനെ നേരിടാന്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടുന്നു. അതേസമയം നെതര്‍ലാന്റില്‍ ക്രിസ്മസ് കാലയളവില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ഇംഗ്ലണ്ടില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യത സര്‍ക്കാര്‍ കരുതിവയ്‌ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ പുതുവത്സരാഘോഷങ്ങള്‍ പൊതു സുരക്ഷ മുന്‍നിര്‍ത്തി റദ്ദാക്കിയതായി മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.

ഒമിക്രോണ്‍ നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തി. ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ വളരെ വേഗത്തില്‍ പടരുന്നു എന്നതിന് ഇപ്പോള്‍ തെളിവുകളുണ്ടെന്ന് വിദ?ഗ്ധര്‍ പറയുന്നു.

അടുത്ത വര്‍ഷം പകുതിയോടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേര്‍ക്കും കുത്തിവയ്പ്പ് നല്‍കിയാല്‍ 2022-ല്‍ ഈ മഹാമാരി അവസാനിപ്പിക്കാനാകുമെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.