Home ആരോഗ്യം വാക്‌സിന്‍ എടുത്തതിന് ശേഷവും കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

വാക്‌സിന്‍ എടുത്തതിന് ശേഷവും കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

A vaccine is a biological preparation that provide

കൊറോണയ്‌ക്കെതിരെയുള്ള വാക്‌സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായി പഠനം. അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗവേഷണ ഫലം ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

കടുത്ത കോവിഡ് ബാധയ്‌ക്കെതിരെ വാക്‌സീനുകള്‍ വളരെ കാര്യക്ഷമമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പ്രഫസര്‍ ഫിക്കാഡു തഫെസ്സ് പറയുന്നു. ഫൈസര്‍ വാക്‌സീന്‍ എടുത്ത ശേഷം കോവിഡ് ബാധിച്ച ബ്രേക്ക്ത്രൂ കേസുകളിലെ രോഗികളുടെ രക്തസാംപിളുകളാണ് ഗവേഷകര്‍ വിലയിരുത്തിയത്.

ഇവരിലെ ആന്റിബോഡികളുടെ തോത് ഫൈസര്‍ വാക്‌സീന്‍ രണ്ടാമത് ഡോസ് എടുത്ത് രണ്ടാഴ്ചകള്‍ക്ക് ശേഷം ഒരാളിലുണ്ടാകുന്ന ആന്റിബോഡികളുടെ തോതിന്റെ 1000 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വാക്‌സീന് ശേഷമുള്ള കോവിഡ് ബാധ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ തന്നെ 52 പേരുടെ രക്തസാംപിളുകള്‍ ഗവേഷണത്തിനായി ശേഖരിച്ചു. ഇവരെല്ലാം ഫൈസര്‍ വാക്‌സീന്‍ എടുത്തവരാണ്. ഇവരില്‍ 26 പേര്‍ക്ക് മിതമായ തോതിലുള്ള കോവിഡ് ബ്രേക് ത്രൂ അണുബാധ ഇതിനു ശേഷം ഉണ്ടായി. ഇവരില്‍ 10 പേര്‍ക്ക് ഡെല്‍റ്റ വകഭേദം മൂലവും ഒന്‍പത് പേര്‍ക്ക് ഡെല്‍റ്റ ഇതര വകഭേദങ്ങള്‍ മൂലവും ഏഴു പേര്‍ക്ക് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വകഭേദങ്ങള്‍ മൂലവുമാണ് രോഗബാധയുണ്ടായത്. തുടര്‍ന്ന് ഇവരിലെ പ്രതിരോധ പ്രതികരണം കോവിഡ് ബാധിക്കാത്തവരുമായി താരതമ്യപ്പെടുത്തുകയായിരുന്നു.

ഒമിക്രോണ്‍ വകഭേദം പഠനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ വകഭേദവും വാക്‌സീന്‍ എടുത്തവരില്‍ സമാനമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കുമെന്ന് പ്രഫസര്‍ തഫേസ് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിയെ അവസാനിപ്പിക്കുന്നതിന് മനുഷ്യരാശിയുടെ പക്കലുള്ള ഒരേയൊരു ആയുധം വാക്‌സീനാണെന്ന് അടിവരയിടുന്നതാണ്