Home ആരോഗ്യം പ്രസവശേഷമുള്ള അമിതവണ്ണം; കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക

പ്രസവശേഷമുള്ള അമിതവണ്ണം; കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക

ര്‍ഭവും പ്രസവവും സ്ത്രീയുടെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പ്രസവശേഷം ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഉറക്കക്കുറവ്, സ്‌ട്രെച്ച് മാര്‍ക്കുകള്‍, അമിതവണ്ണം, സമ്മര്‍ദ്ദം, പുറം വേദന ഇങ്ങനെ പലപ്രശ്‌നങ്ങളും അലട്ടാം. ഈ സമയത്ത് ഭാരം കുറയ്ക്കാനായി അനാരോഗ്യമായ രീതികള്‍ പിന്തുടരരുത്.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, പതിവായി വ്യായാമം ചെയ്യുക എന്നിവ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉറക്കക്കുറവ് സ്ത്രീകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

ഗര്‍ഭകാലത്ത് തന്നെ അമിതഭാരം തടയുകയാണ് പ്രസവശേഷം ഭാരം കുറയ്ക്കാനുള്ള എളുപ്പവഴി. ദിവസവും ലഘുവ്യായാമങ്ങള്‍ ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. ദിവസവും അല്‍പനേരം നടത്തിന് സമയം മാറ്റിവയ്ക്കുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുവാനും ശ്വാസോച്ഛ്വാസം നല്ല രീതിയില്‍ നിലനിര്‍ത്തുവാനും സഹായിക്കുന്നു. കൂടാതെ, കലോറികള്‍ എരിച്ച് കളഞ്ഞ് ശരീരപോഷണം മെച്ചപ്പെടുത്തുവാനും നടത്തം സഹായിക്കുന്നു.

പ്രസവശേഷം ആറുമാസം കൊണ്ട് നോര്‍മല്‍ ഭാരത്തിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടത്. ഈ സമയത്ത് ഡയറ്റിങ് പാടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം ശരിയായ അളവില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക. ഒപ്പം കുഞ്ഞിനെ ആറുമാസം വരെ മുലയൂട്ടുകയും ചെറിയ വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

പ്രസവശേഷമുള്ള വ്യായാമങ്ങളെല്ലാം പെല്‍വിക് മസിലുകള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഒപ്പം അമിതഭാരവും ബെല്ലി ഫാറ്റും കുറയ്ക്കണം. പ്രസവശേഷം ആഴ്ചയില്‍ രണ്ട് തവണ വെജിറ്റബിള്‍ സൂപ്പ് പോലെയുള്ള ലഘുഭക്ഷണം കഴിക്കണമെന്ന് അവര്‍ പറയുന്നു.

പ്രസവശേഷം പച്ച ഇലക്കറികള്‍ ധാരാളം കഴിക്കണം. ജീരകം, ഉണങ്ങിയ ഇഞ്ചിപ്പൊടി എന്നിവ അടങ്ങിയ ആയുര്‍വേദ ഹെര്‍ബല്‍ ടീ നല്ലതാണ്. ഈ ഡയറ്റ് ഗര്‍ഭധാരണത്തിനു ശേഷമുള്ള ഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.

സമീകൃതാഹാരവും സ്ഥിരമായ വ്യായാമമുറകളും ഭക്ഷണനിയന്ത്രണവും ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. യോഗ, എയറോബിക് വ്യായാമം എന്നിവ ഒരു ട്രെയിനറുടെ സഹായത്താല്‍ മാത്രം ചെയ്യുക. ശരീരഭാരം കുറയ്ക്കുന്ന കാലയളവില്‍ പഞ്ചസാര, മധുരപലഹാരങ്ങള്‍,ബേക്കറി ഭക്ഷണം, ചിപ്‌സ് തുടങ്ങിയ അമിത കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.

അരിയാഹാരത്തിന്റെ അളവ് നിയന്ത്രിച്ച് പ്രോട്ടീന്‍ അടങ്ങിയ മുട്ട, മീന്‍, പയര്‍, പരിപ്പ്, നട്‌സ് എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിനും മിനറലും ലഭിക്കുന്നതിനായി ധാരാളം പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതാണ്. ഇടവേളകളില്‍ സലാഡ്, മോരുവെള്ളം, സൂപ്പ്, പഴങ്ങള്‍, നട്‌സ് എന്നിവ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്നതിനും ക്ഷീണം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.