Home ആരോഗ്യം പ്രായക്കൂടുതല്‍ തോന്നുന്നുണ്ടോ?; മറികടക്കാനുള്ള ചില എളുപ്പവഴികള്‍ അറിയാം

പ്രായക്കൂടുതല്‍ തോന്നുന്നുണ്ടോ?; മറികടക്കാനുള്ള ചില എളുപ്പവഴികള്‍ അറിയാം

രിക്കുമുള്ള പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായം നിങ്ങളെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ചര്‍മത്തെ ചെറുപ്പമായി നിലനിര്‍ത്താന്‍ ചില സൂത്രവിദ്യകളുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ് കൂടുതല്‍ ചെറുപ്പമാകാന്‍ ഇതാ അഞ്ചു മാര്‍ഗങ്ങള്‍.

ചൂടുവെള്ളം, ലോഷന്‍, സോപ്പുപൊടി, സോപ്പുലായനികള്‍ ഇവയെല്ലാം കൈകളുടെ മൃദുത്വം നഷ്ടപ്പെടുത്തും. ഇത്തരം ലിക്വിഡുകളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ചര്‍മത്തില്‍ വിള്ളലുകളുണ്ടാക്കുകയും ചെയ്യും. ഇവയുടെ തുടര്‍ച്ചയായുള്ള അമിത ഉപയോഗം കൈകള്‍ക്ക് പലതരത്തിലുള്ള അലര്‍ജിയുണ്ടാക്കുകയും കൈകളെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു.

ഇതിന് പരിഹാരമായി ചൂടുവെള്ളവും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോള്‍ ഗ്ലൗസുകള്‍ ഉപയോഗിക്കാം. റബര്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കൈകളില്‍ ലോഷന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം. ഇത് കൈകളെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും.

വരള്‍ച്ച മാറ്റാനും ചര്‍മത്തിന് മൃദുത്വമേകാനും വിവിധ തരത്തിലുള്ള മേക്കപ് ഉല്‍പന്നങ്ങള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സും വിറ്റാമിന്‍ സിയും അതിലടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയിഡ്‌സ് അടങ്ങിയിട്ടുണ്ടോയെന്നു ശ്രദ്ധിക്കണം. മൃതകോശങ്ങളുടെ ഏറ്റവും പുറമേയുള്ള പാളികളെ അകറ്റാന്‍ സഹായിക്കുന്ന ആല്‍ഫ ഹൈട്രോക്‌സി ആസിഡ് എക്‌സഫ്‌ലോയിറ്റര്‍ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

ചെറുപ്പമാണാഗ്രഹമെങ്കില്‍ പൗഡര്‍ ഫൗണ്ടേഷനോട് നോ പറയാം. മുഖത്തെ വലിയ പാടുകളും കുഴികളുമൊക്കെ മറയ്ക്കാനാണ് വലിയ രീതിയില്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുപ്പം തോന്നിക്കുന്ന ലുക്ക് ലഭിക്കാനാണ് ആഗ്രഹമെങ്കില്‍ ദയവുചെയ്ത് പൗഡര്‍ രൂപത്തിലുള്ള ഫൗണ്ടേഷനുകള്‍ ഉപയോഗിക്കാതിരിക്കുക. വളരെ ലൈറ്റ് ആയ ഫൗണ്ടേഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മുഖം ഡ്രൈ ആയിരിക്കുമ്പോഴാണ് മുഖത്തിന് വല്ലാതെ പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നല്‍കുന്ന ക്രീമുകള്‍ ഉപയോഗിക്കാം. മുഖം ഫ്രഷ് ആയും ചെറുപ്പമായുമിരിക്കാനും അത് സഹായിക്കും.