Home അറിവ് ബ്ലാക്ക്ബെറി ഫോൺ പൂർണ്ണമായും സേവനം നിർത്തുന്നു

ബ്ലാക്ക്ബെറി ഫോൺ പൂർണ്ണമായും സേവനം നിർത്തുന്നു

നുവരി നാല് മു​ത​ൽ ബ്ലാക്ക്ബെറി ഫോണുകളിൽ ​മൊ​ബൈ​ൽ നെ​റ്റ്‌​വ​ർക്ക്​ ല​ഭ്യ​മാ​കി​ല്ല. കാ​ളി​ങ്, എ​സ്.​എം.​എ​സ് അ​യ​ക്ക​ൽ, നെ​റ്റ്​ ഉ​പ​യോ​ഗം, വൈ-​ഫൈ ക​ണ​ക്​​ഷ​ൻ എ​ന്നി​വ കി​ട്ടി​ല്ല. 2021 സെ​പ്​​റ്റം​ബ​റി​ൽ​ത​ന്നെ സേ​വ​നം പൂ​ർ​ണ​മാ​യി നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചിരുന്നു. എന്നാൽ സേവനം തു​ട​രു​ക​യാ​യി​രു​ന്നു.

ആ​ൻ​ഡ്രോ​യി​ഡ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്റ്റ​ത്തി​ലെ ബ്ലാക്ക്‌ബെറി ഫോണുകൾ ഉപയോഗിക്കാം. ബ്ലാ​ക്ക്​ ​ബെ​റി ഓ​പ​റേ​റ്റി​ങ്​ സി​സ്റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ണു​ക​ൾ മാ​ത്ര​മാ​ണ്​ ഇന്നത്തോടെ സേവനം അവസാനിപ്പിക്കുന്നത്. ബ്ലാ​ക്ക്​​ബെ​റി 7.1 ഒ.​എ​സ്​, ബ്ലാ​ക്ക്​​ബെ​റി പ്ലേ​ബു​ക്ക് ഒ.​എ​സ് 2.1 വ​രെ​യു​ള്ള​ത്, ബ്ലാ​ക്ക്​​ബെ​റി 10 എ​ന്നി​വ​യു​ള്ള ഫോ​ണു​ക​ൾ ആ​ണ്​ ഇ​നി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്.

ആ​ൻ​ഡ്രോ​യി​ഡ്​ ഓ​പ​റേ​റ്റി​ങ്​ സി​സ്റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലാ​ക്ക്​​​ബെ​റി ഫോ​ണു​ക​ൾ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും ക്യുവേർട്ടി കീപ്പാഡ് വിട്ട് ടച്ച്‌സ്‌ക്രീനിലേക്കും ബ്ലാക്ക്‌ബെറി ചുവടുമാറ്റിയിരുന്നു. എന്നാൽ നഷ്ടപ്പെട്ട മാർക്കറ്റ് മൂല്യം തിരികെ പിടിക്കാനായിട്ടില്ല.