Home അന്തർദ്ദേശീയം മലയാളികളെ കോടീശ്വരൻമാരാക്കി ഗൾഫ് ലോട്ടറി.

മലയാളികളെ കോടീശ്വരൻമാരാക്കി ഗൾഫ് ലോട്ടറി.

ഗള്‍ഫ് മലയാളികളെ കോടീശ്വരന്മാരാക്കി അബുദാബി ബിഗ് ടിക്കറ്റും ദുബൈ ഡ്യൂട്ടി ഫ്രീയും. നറുക്കെടുപ്പില്‍ കൂടുതലും ഭാഗ്യം തുണക്കുന്നത് മലയാളികളെയാണ് എന്നതാണ് ഈ ലോട്ടറി കളും മലയാളിയും തമ്മിലുള്ള ബന്ധം. നാട്ടിലായാലും പുറംനാട്ടിലായാലും ഭാഗ്യം പരീക്ഷിക്കുന്നവരില്‍ മുന്‍പന്തിയിലുണ്ട് മലയാളികള്‍. അതിന് ഗള്‍ഫിലാകുമ്പോഴും മാറ്റമില്ല. നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിനും, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനും എപ്പോഴും മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. ഇവിടെയും എല്ലാ നറുക്കെടുപ്പുകളിലും ടിക്കറ്റുകളെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്നതിലും മലയാളികള്‍ മുന്‍പന്തിയിലുണ്ട്. അതുകൊണ്ടു തന്നെ ഈ നറുക്കെടുപ്പുകളില്‍ മലയാളികള്‍ തന്നെയാണ് കൂടുതലും കോടീശ്വരന്മാരാകാറുള്ളത്. ഏറ്റവും ഒടുവില്‍ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചതും ഒരു മലയാളിയെ തന്നെയാണ്. ഒരു പകല്‍ കൊണ്ട് ജീവിതം മാറിയതിന്റെ ഞെട്ടലിപ്പോഴും കൊല്ലം സ്വദേശിനിയും അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ സീനിയര്‍ സ്ട്രക്ചറല്‍ എഞ്ചിനീയറുമായ സ്വപ്ന നായരില്‍ നിന്നും വിട്ടുപോയിട്ടല്ല. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ് സ്വപ്നക്ക് ലഭിച്ചത്. അതായത് ഇന്ത്യൻ മണി 22.47 കോടി രൂപ! ചില്ലറ കാശാണോ. പിന്നെ മലയാളി എങ്ങിനെ ലോട്ടറിയെടുക്കാതിരിക്കാൻ.