Home വാണിജ്യം നോക്കിയയുടെ പുതിയ ഫോണ്‍ ഫെബ്രുവരിയില്‍ എത്തും; സവിശേഷതകളറിയാം

നോക്കിയയുടെ പുതിയ ഫോണ്‍ ഫെബ്രുവരിയില്‍ എത്തും; സവിശേഷതകളറിയാം

നോക്കിയയുടെ (Nokia) ഏറ്റവും പുതിയ ഫോണ്‍ നോക്കിയ G21 (Nokia G21) ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഈ ഫോണിന്റെ പ്രത്യേകതകളും പുറത്തു വന്നിട്ടുണ്ട്. ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. മെയിന്‍ സെന്‍സര്‍ 50 മെഗാ പിക്‌സലാണ്.

ക്വിക് ചാര്‍ജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഈ ഫോണിന് ഉണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ നോക്കിയ ജി20 യുടെ പിന്‍ഗാമിയാണ് നോക്കിയ ജി21. ടിപ്‌സ്റ്റെര്‍ മുകുള്‍ ശര്‍മ്മയുടെ ട്വീറ്റ് പ്രകാരം ജി21 ബ്ലാക്ക്, ഡെസ്റ്റ് നിറങ്ങളില്‍ ലഭിക്കും.

6.5 ഇഞ്ച് HD+. സ്‌ക്രീന്‍ ആയിരിക്കും നോക്കിയ ജി 21ന്. ഇതിന്റെ റെസല്യൂഷന്‍ 1,600×720 പിക്‌സലായിരിക്കും. ഡിസ്‌പ്ലേ അസ്പറ്റ് റെഷ്യൂ 20:9 ആയിരിക്കും. ഒക്ടകോര്‍ ചിപ്പ് സെറ്റായിരിക്കും ഫോണിന് ശക്തി നല്‍കുക. 4ജിബി റാം മോഡലായിരിക്കും ബെസിക് മോഡല്‍. ഇതിനൊപ്പം തന്നെ മറ്റൊരു റാം പതിപ്പും ഇറങ്ങും. പിന്നില്‍ 50എംപി പ്രധാന സെന്‍സറിന് പുറമേ 2എംപിയുടെ രണ്ട് ക്യാമറയുണ്ടാകും. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.

നോക്കിയ ജി20. 12,999 രൂപയ്ക്കാണ് അടിസ്ഥാന മോഡലായ 4GB + 64GB പതിപ്പ് വിറ്റത്. അതിനാല്‍ അതിന് സമാനമായ വില ഈ മോഡലിലും പ്രതീക്ഷിക്കാം.