Home ആരോഗ്യം വൈറ്റമിന്‍ ഇ ആരോഗ്യത്തിന് ഏറെ പ്രധാനം; കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമറിയാം

വൈറ്റമിന്‍ ഇ ആരോഗ്യത്തിന് ഏറെ പ്രധാനം; കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമറിയാം

രോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുകയും ആരോഗ്യമുള്ള ചര്‍മ്മം, മുടി), പേശികള്‍ എന്നിവയ്ക്കും പ്രധാനപ്പെട്ട പോഷകമാണ് വൈറ്റമിന്‍ ഇ. കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിന്‍ ഇ ശരീരത്തില്‍ മികച്ച ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തിന് അപകടമുണ്ടാക്കുന്ന കൊഴുപ്പിനെ ഇത് നീക്കുന്നു.

ഈ ശക്തമായ ആന്റി ഓക്സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സില്‍ നിന്നും കോശങ്ങളെ സംരക്ഷിച്ചു ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സാധാരണഗതിയിലാക്കുന്നു. വൈറ്റമിന്‍ ഇ തലയോട്ടിയിലെ മൈക്രോ സര്‍ക്കുലേഷനെ സഹായിക്കുകയും മുടിയ്ക്ക് പോഷണം നല്‍കുകയും അവയെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

വൈറ്റമിന്‍ ഇ കുറഞ്ഞാല്‍ മുടികൊഴിച്ചില്‍, വരണ്ട ചര്‍മ്മം, കാഴ്ച കുറയുക, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ആരോഗ്യകരമായ പ്രതിരോധശേഷി നിലനിര്‍ത്താന്‍ വൈറ്റമിന്‍ ഇ അത്യാവശ്യമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം, മുറിവുകള്‍ പതുക്കെ ഉണങ്ങുക എന്നിവ രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിന്റെ സൂചനകളാണ്.

വൈറ്റമിന്‍ ഇയുടെ കുറവ് റെറ്റിനയെയും ബാധിക്കും. ഇത് ദുര്‍ബലമായ കാഴ്ച പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കോശങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കുന്നതിന് പുറമേ വിറ്റാമിന്‍ ഇ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ബദാം, അവാക്കാഡോ, ഇലക്കറികള്‍, പീനട്ട് ബട്ടര്‍, മത്തങ്ങ തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്ടമാണ് ഈ ഭക്ഷണങ്ങള്‍.