Home അറിവ് പാന്‍ കാര്‍ഡ് നമ്പർ നല്‍കുമ്പോൾ സൂക്ഷിക്കുക.. തട്ടിപ്പ് പുതു രൂപത്തിൽ…

പാന്‍ കാര്‍ഡ് നമ്പർ നല്‍കുമ്പോൾ സൂക്ഷിക്കുക.. തട്ടിപ്പ് പുതു രൂപത്തിൽ…

ഓൺലൈൻ തട്ടിപ്പ് കേസുകളാണ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉടന്‍ തന്നെ’ അക്കൗണ്ടില്‍ നിന്ന് പണം പോയത് അടക്കം നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെ, സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകള്‍ നടക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരാളുടെ പാന്‍ നമ്പര്‍ നിയമവിരുദ്ധമായി സമ്പാദിച്ച്‌ വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായവര്‍ ഇക്കാര്യം അറിയുന്നത്. ഇതുമൂലം സിബില്‍ സ്‌കോര്‍ കുറയാന്‍ ഇടയാകുകയും ഭാവിയില്‍ വായ്പ എടുക്കുന്നതും മറ്റും ദുഷ്‌കരമായി തീരുകയും ചെയ്യുന്നുണ്ട്.ചില ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ ചെറിയ തോതിലുള്ള വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഇതാണ് തട്ടിപ്പുകാര്‍ അവസരമാക്കുന്നത്. മറ്റൊരാളുടെ പാന്‍ കാര്‍ഡ് നിയമവിരുദ്ധമായി തരപ്പെടുത്തി വായ്പ സമ്പാദിക്കുകയാണ്. ഇക്കാര്യം പാന്‍ കാര്‍ഡ് ഉടമ അറിയാതെ പോകുകയും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നത്.അതിനാല്‍ ആര്‍ക്കും അതീവ രഹസ്യസ്വഭാവമുള്ള പാന്‍, ആധാര്‍ നമ്പറുകള്‍ കൈമാറരുത് എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അറിയുന്ന ആള്‍ക്കാണ് കൈമാറുന്നതെങ്കില്‍ കൂടിയും അതീവ ജാഗ്രത പാലിക്കണം. രേഖകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്.