Home അറിവ് ഇന്ന് കാണാം ഈ വർഷത്തെ അവസാന സൂപ്പർ മൂൺ

ഇന്ന് കാണാം ഈ വർഷത്തെ അവസാന സൂപ്പർ മൂൺ

ലോകമെമ്പാടും സൂപ്പര്‍മൂണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ 3-4 സൂപ്പര്‍മൂണുകള്‍ മാത്രമേ ഉണ്ടാകൂ. 2022ലെ അവസാന സൂപ്പര്‍മൂണ്‍ ഓഗസ്റ്റ് 11-ന് ദൃശ്യമാകും.

പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ്‌ സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നത്‌. ചന്ദ്രനെയും നിലാവിനെയും ഏറ്റവും ഭംഗിയോടെ കാണാന്‍ കഴിയുന്ന സമയമാണിത്. “സൂപ്പര്‍മൂണ്‍” എന്ന പദം ശാസ്ത്രീയമല്ല. പൂര്‍ണ്ണചന്ദ്രനെ അതിന്റെ പെരിജിയോട് അടുത്തിരിക്കുന്നതിനെ കുറിച്ച്‌ പറയുന്ന ഒരു പദമാണിത്.സൂപ്പര്‍ മൂണിനെ നിരീക്ഷിക്കാനുള്ള ഏറ്റവും നല്ല സമയം അത് ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തായിരിക്കുമ്പോഴാണ്. ഒരു സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ പൂര്‍ണ്ണചന്ദ്രനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തെളിച്ചവും കാണിക്കുമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.

ഇത്തവണ കാണപ്പെടുന്ന സ്റ്റര്‍ജന്‍ മൂണ്‍ എന്നറിയപ്പെടുന്ന സൂപ്പര്‍മൂണിന് സ്റ്റര്‍ജന്‍ മത്സ്യത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത്.ചിലര്‍ ജ്യോതിഷപരമായ വീക്ഷണകോണില്‍ നിന്ന് സൂപ്പര്‍മൂണുകളെ വീക്ഷിക്കുന്നു.