Home ആരോഗ്യം സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നവർ അറിയാൻ……

സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിക്കുന്നവർ അറിയാൻ……

ന്ത് വിശ്വസിച്ചാണ് സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടോ? ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്നത് മാരക വിഷമയമുള്ള കെമിക്കല്‍സ് ആണെന്നാണ് പഠനങ്ങൾ പറയുന്നത്. അഭിനേതാക്കളെയും സ്‌പോര്‍ട്‌സ് താരങ്ങളെയുമെല്ലാം വെച്ചായിരിക്കും ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. പരസ്യങ്ങളിലൂടെ ആളുകളെ വീഴ്ത്തുന്ന കാര്യത്തില്‍ ഈ കമ്പനികളെല്ലാം വിജയിച്ചിട്ടുമുണ്ട്.

ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടാതെയാണ് ഭൂരിഭാഗവും ഇവ വാങ്ങി ഉപയോഗിക്കുന്നത്. ഡോക്ടർമാർ ഇതൊന്നും വാങ്ങി ഉപയോഗിക്കാൻ നിർദ്ദേശിക്കാറുമില്ല.ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ കാരണം പല രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്.

പരസ്യങ്ങളിലൂടെ മാത്രം ലഭിക്കുന്ന വിശ്വാസത്തിന്റെ പേരിലാവും ഈ ഉല്‍പ്പന്നങ്ങളെല്ലാം ആളുകള്‍ വാങ്ങി ഉപയോഗിക്കുന്നത്. എന്നാല്‍ പ്രസ്തുത ഉല്‍പ്പന്നത്തിലടങ്ങിയിരിക്കുന്ന ഇന്‍ഗ്രേഡിയന്‍സിനെപ്പറ്റി ആരും ബോധവാന്‍മാരല്ല. സൗന്ദര്യവര്‍ധക വസ്തുക്കളിലടങ്ങിയിരിക്കുന്ന ഏഴ് പ്രധാന ഘടകങ്ങള്‍ എന്താണെന്ന് ഒരു പഠനത്തിൽ പറയുന്നത് കാണാം.

പരബന്‍സ്
ബാക്ടീരിയയില്‍ നിന്നും ഫംഗസില്‍ നിന്നും സംരക്ഷണം നല്‍കുന്ന വസ്തുവാണിത്. സ്തനാര്‍ബുദം, ഹോര്‍മോണ്‍ വ്യതിയാനം, അലര്‍ജി, വന്ധ്യത എന്നീ രോഗങ്ങള്‍ക്ക് പരബന്‍സ് എന്ന വസ്തു കാരണമാകും.

പെട്രോകെമിക്കല്‍സ്
ക്രൂഡ് ഓയില്‍ നിന്നും ഗ്യാസോലിന്‍ വാറ്റിയെടുത്ത അപകടകാരിയായ ഒരു വിഷവസ്തുവാണ് ആണ് പെട്രോ കെമിക്കല്‍സ്. ഇത് നാഡീവ്യവസ്ഥയെ വരെ വിഷമയമാക്കുന്നു. പെട്രോകെമിക്കല്‍സ് ചര്‍മ്മത്തിന് പ്രായമാകുന്നത് നിര്‍ബന്ധിതമായി തടഞ്ഞ് വയ്ക്കുന്നു. ക്രമേണ ചര്‍മ്മത്തിന് വിഷമയമായ വസ്തുക്കളെ പുറംന്തള്ളാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

പിന്നറ്റിക് നിറങ്ങള്‍
കൃത്രിമ നിറങ്ങള്‍ വളരെ ഹാനികരമായ വസ്തുവാണ് (കാന്‍സറിന് വരെ കാരണമാകാം).

ആര്‍ട്ടിഫിഷ്യല്‍/സിന്തറ്റിക് സുഗന്ധം
അലര്‍ജിയുണ്ടാക്കുന്ന ആദ്യത്തെ അഞ്ച് വസ്തുക്കളിലൊന്നാണ് കൃത്രിമ സുഗന്ധം ഉണ്ടാക്കുന്ന പ്രിസര്‍വേറ്റീവ്. കൂടാതെ ഇത് ആസ്ത്മയ്ക്കും കാരണമാകുന്നു. കൂടാതെ രോഗപ്രതിരോധശേഷി തകരാറിലാക്കുന്നു, സെന്‍സിറ്റൈസേഷന്‍, തലച്ചോറിനു തകരാര്‍, ഹോര്‍മോണ്‍ വ്യതിയാനം, കാന്‍സര്‍ തുടങ്ങിയ മാരക ആരോഗ്യപ്രശങ്ങളും ഇതുമൂലം ഉണ്ടാകുന്നു.

സോഡിയം ലോറല്‍ സള്‍ഫേറ്റ്
സോപ്പുപൊടിയിലടങ്ങിയിരിക്കുന്ന ഈ വസ്തു അഴുക്ക് മാറ്റാനാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇത് ത്വക്കിന്റെ പ്രതിരോധശേഷിയെയാണ് നശിപ്പിക്കുക. ഇതിലടങ്ങിയിരിക്കുന്ന യീസ്റ്റിന്റെ അംശം ത്വക്കിന്റെ സ്വാഭാവികമായുള്ള കടുപ്പം കുറയ്ക്കുകയും ചെയ്യും. കൂടാതെ ഹൃദയം, കരള്‍, ശ്വാസകോശം, തലച്ചോറ് എന്നിവയെക്കൂടി ദോഷകരമായി ബാധിക്കും

ട്രൈകോസന്‍
കീടനാശിനിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കൃത്രിമ ആന്റിബാക്ടീരിയല്‍ ഘടകമാണ് ട്രൈകോസൻ. ഇത് കാന്‍സറിന് കാരണമാകും. മിക്കപ്പോഴും ഈ വസ്തു കൈ വൃത്തിയാക്കാനാണ് ഉപയോഗിക്കുന്നത്.

പ്തലാറ്റ്‌സ്
ചില ഗ്രന്ധികളെ അപകടത്തിലാക്കുന്ന പ്രിസര്‍വേറ്റീവ് ആണ് പ്തലാറ്റ്‌സ്. ഇത് മനുഷ്യന്റെ പ്രജനനത്തേയും നാഡീവ്യൂഹവ്യവസ്ഥയെയും അപകടത്തിലാക്കും.