Home അന്തർദ്ദേശീയം അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പരിചയപ്പെടാം

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെ പരിചയപ്പെടാം

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ആദ്യമായാണ് ഇന്ത്യന്‍-അമേരിക്കന്‍ വംശജ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് കമല മത്സരിക്കുന്നത്.

ചെന്നൈ സ്വദേശിനിയായ ശ്യാമള ഗോപാലനും ജമൈക്കന്‍ വംശജനായ ഡൊണാള്‍ഡ് ഹാരിസ് സ്റ്റാന്‍ഫോര്‍ഡുമാണ് കമലയുടെ മാതാപിതാക്കള്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു കമല. അമ്മ സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായിരുന്നു. 2009ലാണ് ശ്യാമള മരിച്ചത്. കമലയെ കൂടാതെ മായ എന്ന മകളും ശ്യാമളയ്ക്കുണ്ട്. ഇവര്‍ കാനഡയിലാണ് താമസം.

ഹൊവാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുധവും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുധവും നേടി. 2004 മുതല്‍ 2011 വരെ ഹാരിസ് സാന്‍ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ജോലിയും തേടാനുള്ള അവസരമൊരുക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് കമലയാണ്.