Home അറിവ് നിങ്ങളൊരു തെരുവ് കച്ചവടക്കാരനാണോ? എങ്കില്‍ വായ്പ്പയ്ക്കായി വേഗം അപേക്ഷിച്ചോളൂ..

നിങ്ങളൊരു തെരുവ് കച്ചവടക്കാരനാണോ? എങ്കില്‍ വായ്പ്പയ്ക്കായി വേഗം അപേക്ഷിച്ചോളൂ..

കൊവിഡ് മഹാമാരി വാണിജ്യ രംഗത്ത് വരുത്തിയ നഷ്ടങ്ങള്‍ ഏറ്റവും അധികം ബാധിച്ചത് തെരുവ് കച്ചവടക്കാരെയാണ്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ തെരുവ് കച്ചവടക്കാരെയും കാലിയാക്കി. അതിജീവനത്തിനായി ചെയ്തിരുന്ന തൊഴില്‍ നഷ്ടപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പുതിയ വായ്പ സഹായകമാകുകയാണ് ഇവര്‍ക്കിപ്പോള്‍.പ്രവര്‍ത്തന മൂലധന ആവശ്യതകള്‍ നിറവേറ്റുന്നതിനുമായി സര്‍ക്കാര്‍ സമാരംഭിച്ച മൈക്രോ ക്രെഡിറ്റ് സ്‌കീം പിഎം സ്വാനിധി (പിഎം സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി) പദ്ധതിയാണ് തെരുവ് കച്ചവടകാര്‍ക്ക് സഹായകമാകുന്നത്.

ലോക്ക്ഡൗണിനുശേഷം തങ്ങളുടെ ബിസിനസുകള്‍ വീണ്ടും ആരംഭിക്കുന്നതിന് താങ്ങാനാവുന്ന പ്രവര്‍ത്തന മൂലധന ക്രെഡിറ്റിലേക്ക് ലക്ഷ്യംവെക്കുന്ന തെരുവ് കച്ചവടക്കാരില്‍ പിഎം സ്വാനിധി പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പിഎം സ്വാനിധി പദ്ധതി ആരംഭിച്ചത്.

ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ നഗരപ്രദേശങ്ങളിലെ 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ 10,000 രൂപവരെ കൊളാറ്ററല്‍ ഫ്രീ പ്രവര്‍ത്തന മൂലധന വായ്പകള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് പലിശ സബ്‌സിഡി രൂപത്തില്‍ പ്രതിവര്‍ഷം 7 ശതമാനം ഇന്‍സെന്റീവ്, നിര്‍ദിഷ്ട ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റെടുക്കുന്നതിന് പ്രതിവര്‍ഷം 1,200 രൂപവരെ ക്യാഷ്ബാക്ക്, മെച്ചപ്പെട്ട വായ്പയുടെ അടുത്തഘട്ടത്തിനുള്ള യോഗ്യത എന്നിവയും നല്‍കുന്നുണ്ട്.

ചെറുകിട വ്യവസായ വികസന ബാങ്കാണ് (സിഡ്ബി) പദ്ധതിയുടെ നടപ്പാക്കല്‍ പങ്കാളി. തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ) വഴി ഈ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ഗ്രേഡഡ് ഗ്യാരന്റി പരിരക്ഷ നല്‍കുന്നു. തെരുവ് കച്ചവടക്കാര്‍ അവരുടെ ബിസിനസുകള്‍ നടത്തുന്നത് വളരെ നേര്‍ത്ത മാര്‍ജിനിലാണ്. പദ്ധതിയ്ക്ക് കീഴിലുള്ള മൈക്രോ ക്രെഡിറ്റ് പിന്തുണ അത്തരം വെന്‍ഡര്‍മാര്‍ക്ക് വലിയ ആശ്വാസം നല്‍കുമെന്ന് മാത്രമല്ല സാമ്പത്തികമായി മുന്നേറാന്‍ സഹായിക്കുകയും ചെയ്യും.