Home വിദ്യഭ്യാസം കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് അവസരങ്ങള്‍

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് അവസരങ്ങള്‍

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് നിരവധി അവസരങ്ങള്‍. ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം-44 ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ 90 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവിവാഹിതരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്ലസ്ടു പരീക്ഷയില്‍ 70 ശതമാനത്തില്‍ മാര്‍ക്കോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. 2001 ജൂലൈ 2നും 2004 ജൂലൈ 1നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത. നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷം അഞ്ചാം വര്‍ഷം ലെഫറ്റനന്റ് റാങ്കില്‍ നിയമനം നടത്തും. സെപ്റ്റംബര്‍ 9 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.