Home അറിവ് പിഎസ് സി പരീക്ഷ രീതികളില്‍ അടിമുടി മാറ്റങ്ങള്‍

പിഎസ് സി പരീക്ഷ രീതികളില്‍ അടിമുടി മാറ്റങ്ങള്‍

കേരള പി എസ് സി പരീക്ഷകള്‍ ഇനി നടക്കുന്നത് അടിമുടി മാറ്റങ്ങള്‍ വരുത്തിയായിരിക്കും. നിലവിലെ രീതികള്‍ പാടെ ഉപേക്ഷിച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. കൂടൂതല്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത് എന്ന് പിഎസ് സി ചെയര്‍മാന്‍ പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി നടത്തുന് പിഎസ് സി പരീക്ഷയില്‍ ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് ആയിരിക്കും നടത്തുക. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ ഘട്ടത്തില്‍ തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും ഉള്‍ക്കൊള്ളിക്കുന്നത്. ഇതില്‍ നിന്നുമാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ആദ്യ സ്‌ക്രീനിങ് ടെസ്റ്റിന്റെ മാര്‍ക്ക് അന്തിമഘട്ടത്തിലേക്ക് പരിഗണിക്കില്ല.

അവസാന പരീക്ഷയില്‍ കുറച്ച് പേര്‍ മാത്രമായിരിക്കും വിജയിക്കുന്നത്. ഇത് ഫലം നേരത്തെ വരുന്നതിനും ലിസ്റ്റ് വേഗത്തില്‍ തയ്യാറാക്കുന്നതിനും സഹായിക്കും. നിലവില്‍ റദ്ദാക്കിയ ലിസ്റ്റുകള്‍ ഇനി പുനപരിശോധിക്കില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കൊവിഡ് കാലത്ത് മാറ്റി വെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്താനാണ് തീരുമാനം എടുത്തിരിക്കുന്നത്.