Home അറിവ് സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; സെപ്റ്റംബര്‍ 15 അവസാന തീയതി

സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; സെപ്റ്റംബര്‍ 15 അവസാന തീയതി

തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, 10, പ്ലസ് വണ്‍ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നതിന് അത്ലറ്റിക്സ്, ഫുട്ബോള്‍, ബാസ്‌കറ്റ്ബാള്‍, വോളീബോള്‍, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, ബോക്സിങ്, റെസ്ലിങ് എന്നീ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ദേശീയ മത്സര വിജയികള്‍/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍/സംസ്ഥാന മത്സര വിജയികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 15 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും: http://gvrsportsschool.org, ഫോണ്‍: 0471-2326644.