പൊതുവെ ശാന്ത സ്വഭാവക്കാരനെന്ന് അറിയപ്പെടുന്ന ആമയുടെ തനി സ്വഭാവം വെളിപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആകുന്നത്. വെള്ളത്തിനടില്‍ പതിയിരുന്ന് ആമ ജീവനുള്ള പാമ്പിനെ കടിച്ചു തിന്നുകയാണ്.
വെള്ളത്തിനടിയിലിരുന്ന് ആമ പാമ്പിനെ കടിച്ചുമുറിച്ചു ഭക്ഷിക്കുന്നത് ദൃശ്യത്തില്‍ കാണാം. മുകളിലേക്ക് നീന്താന്‍ ശ്രമിക്കുമ്പോഴും പാമ്പിന്റെ വാലില്‍ ആമ പിടിമുറിക്കിയിരിക്കുകയാണ്. വേദനകൊണ്ട് പുളയുന്ന പാമ്പ് ജീവനും കൊണ്ട് രക്ഷപെടാനുള്ള ശ്രമത്തിലാണെന്ന് വിഡിയോയില്‍ വ്യക്തമാണ്.
സ്ലാപ്പിങ് ടര്‍ട്ടിലുകള്‍ എന്നറിയപ്പെടുന്ന ആമയാണ് വിഡിയോയില്‍ ഉള്ളത്. ശുദ്ധജലത്തില്‍ ജീവിക്കുന്ന ഇവ ഇരപിടിക്കാനും ശത്രുക്കളെ തുരത്താനും കേമന്മാരാണത്രേ. കട്ടിയേറിയ പുറന്തോടും ശക്തമായ താടിയെല്ലും പരുപരുത്ത മോണയുമാണ് ഇവര്‍ ആയുധമാക്കുന്നത്. തെക്കുകിഴക്കന്‍ കാനഡയിലും തെക്കുപടിഞ്ഞാറന്‍ റോക്കി മലനിരകളിലുമാണ് ഇവയെ ധാരളമായി കാണാന്‍ കഴിയുക.
ഡാര്‍ക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം അഞ്ചരലക്ഷത്തോളം പേര് വിഡിയോ കണ്ടുകഴിഞ്ഞു. പലരും ഞെട്ടലറിയിച്ചുകൊണ്ടുള്ള റിട്വീറ്റുകളാണ് പങ്കുവെക്കുന്നത്.