Home ആരോഗ്യം ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; വ്യാപനശേഷി കൂടുതല്‍, മുന്നറിയിപ്പ് നല്‍കി ഡബ്ല്യൂഎച്ച്ഒ

ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; വ്യാപനശേഷി കൂടുതല്‍, മുന്നറിയിപ്പ് നല്‍കി ഡബ്ല്യൂഎച്ച്ഒ

LOS ANGELES, CALIFORNIA - DECEMBER 22: A man receives a nasal swab COVID-19 test at Tom Bradley International Terminal at Los Angeles International Airport (LAX) amid a coronavirus surge in Southern California on December 22, 2020 in Los Angeles, California. The tests are not mandatory with results returned within 24 hours to help travelers avoid quarantining at their destinations. TSA agents screened over 1 million people for three consecutive days last Friday, Saturday and Sunday, the beginning of the traditional holiday travel season, for the first time since the start of the coronavirus pandemic. (Photo by Mario Tama/Getty Images)

നിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ഡബ്ല്യൂഎച്ച്ഒ. യുകെയില്‍ കണ്ടെത്തിയ വൈറസ് ആണ് പടരുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതായും വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയതായും ഡബ്ല്യൂഎച്ച്ഒയ്ക്ക് സംശയമുണ്ട്.

ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച വെളിപ്പെടുത്തല്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ബ്രിട്ടനില്‍ കണ്ടെത്തിയ VOC 202012/01 വകഭേദത്തെപ്പറ്റി 2020 ഡിസംബര്‍ 14 നാണ് ആദ്യം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വൈറസാണ് ഇപ്പോള്‍ 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാല്‍ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പര്‍ക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഡിസംബര്‍ 18ന് കണ്ടെത്തിയ 501Y.V2 വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനങ്ങളില്‍ പുതിയ വകഭേദം മുന്‍പുള്ളതിനെക്കാള്‍ അതിവേഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അത് തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന സൂചനകളില്ല. അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലില്‍നിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരില്‍ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു. രണ്ട് മുതിര്‍ന്നവരിലും രണ്ട് കുട്ടികളിലും പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.