Home ആരോഗ്യം ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?; ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?; ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമാണാ. ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നവുമാണിത്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയ ചില ജീവിതരീതികളിലെ പ്രശ്‌നങ്ങള്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുമെന്നാണ് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഹെപ്പറ്റോളജി & ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോക്ടര്‍ പ്രസന്ന ഭട്ട് പറയുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്.

ദഹന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്‌ക്വാറ്റ്, പ്രാണായാമം, കോണി പടികള്‍ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. ദിവസവും വ്യായാമം ചെയ്യാന്‍ മറക്കരുത്.

വജ്രാസനം ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇത് ഗുണകരമാണ്. വജ്രാസനം ദഹന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. മാത്രമല്ല മനസിനെ ശാന്തമാക്കാനും സഹായിക്കും.

ഫൈബറിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഫൈബര്‍ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടല്‍ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, വന്‍കുടല്‍ ഭിത്തിയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ച ഇലക്കറികളും ഉള്‍പ്പെടുത്തുക.

ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.