Home ആരോഗ്യം പ്രതിരോധശേഷി കൂട്ടാനുളള മരുന്ന് കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

പ്രതിരോധശേഷി കൂട്ടാനുളള മരുന്ന് കഴിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയില്‍ കോവിഡ് പിടിപെടുന്ന രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാവ്യാധിയെ തടയാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുക എന്നത്. അത്‌കൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഓണ്‍ലൈനായും അല്ലാതെയും നിരവധി മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍, അത്തരം മരുന്നുകള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ചില മരുന്നുകള്‍ കരളിനെ ദോഷകരമായി ബാധിക്കാമെന്ന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ഐഎല്‍ബിഎസ്) ഡയറക്ടര്‍ ഡോക്ടര്‍ എസ്‌കെ സരിന്‍ പറഞ്ഞു.

പരസ്യങ്ങളില്‍ കണ്ട് വാങ്ങുന്ന ചില മരുന്നുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് കരുതി ധാരാളം ആളുകള്‍ വാങ്ങി കഴിക്കുന്നു. ചിലത് നല്ലതാകാമെങ്കിലും ശാസ്ത്രീയ തെളിവുകളില്ലാത്ത ആയുര്‍വേദ, ഹോമിയോപ്പതി അല്ലെങ്കില്‍ മറ്റെന്തെങ്കിലും കരളിനെ ദോഷകരമായി ബാധിക്കും.

കോവിഡിനെ ഒഴിവാക്കാനുള്ള ശ്രമത്തില്‍, കരളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. സരിന്‍ പറഞ്ഞു.