Home വാണിജ്യം ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാ ഫോണുമായി ഷാര്‍പ്

ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാ ഫോണുമായി ഷാര്‍പ്

ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാ ഫോണ്‍ എന്ന അവകാശവുമായി ഷാര്‍പ്. ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറ സെന്‍സറുള്ള ഫോണായിരിക്കും ലോകത്ത് ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഹാന്‍ഡ്സെറ്റുകളിലൊന്ന്. ഐഫോണ്‍ ഉള്‍പ്പടെയുള്ള മറ്റു ഫോണുകളെ പിന്നിലാക്കാന്‍ ശേഷിയുള്ളതാണിതെന്നും കമ്പനി പറയുന്നു.

1-ഇഞ്ച് വലുപ്പമുള്ള സെന്‍സറാണ് ഇതിലുള്ളത്. ഈ സെന്‍സറില്‍ ഘടിപ്പിച്ചിരിക്കുന്നത് ജര്‍മന്‍ നിര്‍മാതാവ് ലൈക്ക നിര്‍മിച്ച ലെന്‍സുമാണ്. ലൈക്കയുടെ ലെന്‍സും ഹാര്‍ഡ്വെയര്‍ ഏറെ മികച്ചതാണ്. ഈ ഫോണ്‍ നിലവിലുള്ള എല്ലാ ഹാന്‍ഡ്‌സെറ്റുകളേക്കാളും മികച്ച ഫോട്ടോ പകര്‍ത്തിയേക്കുമെന്നു പറയാനുള്ള കാരണം ഇതിലെ പ്രത്യേക സാങ്കേതികവിദ്യയാണ്.

വലിയ സെന്‍സറുകളുള്ള ക്യാമറകള്‍ കൂടുതല്‍ മികച്ച ചിത്രങ്ങളെടുക്കും എന്നാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഐഫോണിന്റെ ക്യാമറയിലടക്കം നടത്തിയിരിക്കുന്നത് സോഫ്റ്റ്വെയര്‍ വിദ്യകളാണ്. അതേസമയം, ലൈക്കാ-ഷാര്‍പ് പങ്കാളിത്തത്തെക്കുറിച്ചും ടെക്നോളജി പ്രേമികള്‍ക്കിടയില്‍ ജിജ്ഞാസയുണ്ട്.

കൂടുതല്‍ വലുപ്പമുള്ള സെന്‍സര്‍

മിക്കവര്‍ക്കുമുള്ള ഒരു സംശയമാണ് 1-ഇഞ്ച് സെന്‍സര്‍ അത്ര വലുതാണോ എന്നത്. അതെ, നിക്കോണ്‍ നിര്‍മിച്ച ആദ്യ മിറര്‍ലെസ് ക്യാമറാ സീരീസായ നിക്കോണ്‍ 1 സീരീസില്‍ 1-ഇഞ്ച് സെന്‍സറുകളായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നത്. കമ്പനി നിര്‍ത്തിയ ഈ സീരീസിലെ അവസാന മോഡലായ നിക്കോണ്‍ 1 ജെ5ല്‍ ഉണ്ടായിരുന്നത് 20 എംപി സെന്‍സറായിരുന്നു എന്നത് യാദൃശ്ചികമാണ്. നിലവിലുള്ള ഒരു സ്മാര്‍ട് ഫോണും ഇത്ര വലിയ സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

ലെന്‍സാകട്ടെ എഫ്/1.9 അപേര്‍ചര്‍ ഉള്ളതാണ്. ഇത് സാധാരാണ ഫോണുകളിലെ പ്രധാന ക്യാമറകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അത്ര വൈഡ് അല്ല. 19എംഎം (അതായത് ഒരു ഫുള്‍ ഫ്രെയിം ക്യാമറയുടെ ലെന്‍സിന്റെ തോതു വച്ചു പറഞ്ഞാല്‍ 52എംഎം ലെന്‍സ്. ശരിക്കുമൊരു ‘നോര്‍മല്‍’ ലെന്‍സ്. ഇത് ഒരുപാടു പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കൊള്ളില്ലെങ്കിലും പോര്‍ട്രെയ്റ്റുകളും മറ്റും എടുക്കുമ്പോഴുള്ള വക്രീകരണം കുറയുകയും ചെയ്യും.

ലെന്‍സിന് 7-എലമെന്റുകളുള്ള ഡിസൈനാണ് ഉള്ളതെന്നത് കൂടാതെ ലൈക്കയുടെ പേരുകേട്ട സുമിക്രോണ്‍ ബ്രാന്‍ഡ് നാമവും പേറുന്നതാണ് ലെന്‍സ്. കുറഞ്ഞ വക്രീകരണം ലെന്‍സിന്റെ മുഖമുദ്രയായിരിക്കും. എന്നാല്‍, അക്വാസ് ആര്‍6നു പിന്നില്‍ ഒറ്റ ക്യാമറയാണ് ഉള്ളത്.