Home വാഹനം ബെന്‍സിന്റെ പുതിയ എസ് ക്ലാസ് പുറത്ത്, വില 2.17 കോടി; സവിശേഷതകളറിയാം

ബെന്‍സിന്റെ പുതിയ എസ് ക്ലാസ് പുറത്ത്, വില 2.17 കോടി; സവിശേഷതകളറിയാം

ലോകത്തെ ഏറ്റവും മികച്ചതും ജനപ്രിയവുമായ ആഡംബര കാറുകളിലൊന്നാണ് മെഴ്‌സിഡീസ് ബെന്‍സ്. ഇതിന്റെ എസ്-ക്ലാസിന്റെ പുതിയ തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കൂടുതല്‍ ആഡംബര സൗകര്യങ്ങളും ശേഷിയും സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയ പുതിയ എസ്-ക്ലാസ് ഡീസല്‍ മോഡലിന് 2.17 കോടി രൂപയും പെട്രോള്‍ മോഡലിന് 2.19 കോടി രൂപയുമാണ് ഷോറൂം വില.

ഇന്ത്യയ്ക്കായി മാറ്റിവച്ച 150 ലോഞ്ച് എഡിഷന്‍ കാറുകളില്‍ പകുതിയിലേറെയും ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യപ്പെട്ടതായാണ് കമ്പനി അറിയിച്ചത്. പുതിയ ഡിജിറ്റല്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, 20 ഇഞ്ച് അലോയ് വീലുകള്‍ (എഎംജിക്ക്) റിയല്‍ ആക്‌സില്‍ സ്റ്റിയറിങ്, ഹൊറിസോണ്ടല്‍ സ്വിറ്റ് ടെയില്‍ ലൈറ്റ്. പഴയ എസ്‌ക്ലാസിനെക്കാള്‍ 34 എംഎം നീളവും 22 എംഎം വീതിയും 13 എംഎം ഉയരവും അധികമുണ്ട് പുതിയതിന്.

330എച്ച്പി കരുത്തുള്ളതാണ് 2925 സിസി ഡീസല്‍ എന്‍ജിന്‍. 367എച്ച്പി കരുത്തുള്ള 2999 സിസി പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 4-വീല്‍ ഡ്രൈവ് ഉള്ളതാണ്. റിയര്‍ ആക്‌സില്‍ സ്റ്റീയറിങ് സംവിധാനം വഴി 4.5 ഡിഗ്രി വരെ പിന്‍ ചക്രം തിരിയുന്ന സൗകര്യം പുതിയ എസ്-ക്ലാസിലുണ്ട്.