Home ആരോഗ്യം ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കൂ; ഗുണങ്ങള്‍ അറിയാം

ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കൂ; ഗുണങ്ങള്‍ അറിയാം

റെ പോഷകസമ്പന്നമായ ഒന്നാണ് വാള്‍നട്ട്. വാള്‍നട്ടിനെ നിസാരമായി കാണേണ്ട. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റാനും സഹായകമാണ്.

തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇതിനായി നാല് വാള്‍നട്ട് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുക.

പ്രമേഹമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വാള്‍നട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല വണ്ണം കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് എല്ലാം നട്‌സുകളില്‍ ഏറ്റവും മികച്ചതാണ് വാള്‍നട്ട്.