Home കൗതുകം ഉറങ്ങുന്ന ജോലിക്ക് ജോലിക്കാരെ ആവശ്യമുണ്ട്; ശമ്പളം 25 ലക്ഷം

ഉറങ്ങുന്ന ജോലിക്ക് ജോലിക്കാരെ ആവശ്യമുണ്ട്; ശമ്പളം 25 ലക്ഷം

ബ്രിട്ടൺ ആസ്ഥാനമായ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്സ് ആണ് വ്യത്യസ്തമായ ഒരു ജോലി ഓഫർ മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രൊഫഷണൽ മാട്രസ് ടെസ്റ്റർ എന്ന പേരിലാകും ജോലി അറിയപ്പെടുക. നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ഉറങ്ങികൊണ്ടായിരിക്കണമെന്നാണ് കമ്പനി ജോലിക്കാർക്ക് മുന്നിൽ വെക്കുന്ന പ്രധാന ഉപാധി.

കമ്പനി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയാണെങ്കിൽ ജോലിക്ക് സ്വപ്നസമാനമായ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഴ്ച്ചയിൽ 37.5 മണിക്കൂർ നിങ്ങൾ ജോലി ചെയ്താൽ ഏകദ്ദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തുക. വീട്ടിൽ നിന്നാണ് ജോലി ചെയ്യേണ്ടതെങ്കിലും ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയവർക്കാണ് കമ്പനി നിലവിൽ ജോലി ഓഫർ നൽകുന്നത്.

ജോലിക്ക് അപേക്ഷിക്കുന്നവർ 18 വയസ്സ് പൂർത്തിയാക്കണമെന്നും കമ്പനി നിഷ്കർഷിക്കുന്നു. സാധാരണ ഉറങ്ങുന്ന പ്രകാരമുള്ള സേവനമല്ല കമ്പനി ഈ ജോലിയിലൂടെ പ്രതീക്ഷിക്കുന്നത്. ഓരോ ആഴ്ച്ചയും കമ്പനി നൽകുന്ന മെത്തയിൽ വേണം നിങ്ങൾ കിടക്കാൻ. വീട്ടിലേക്ക് അയച്ചുതരുന്ന മെത്തയിൽ കിടന്ന് നിങ്ങൾ അതിൽ കിടന്നതിൻറെ അനുഭവം കമ്പനിക്ക് എഴുതി നൽകണം. മെത്തയുടെ സ്വഭാവം, എത്ര സുഖകരമായിരുന്നു അതിൽ കിടന്നപ്പോഴുള്ള അനുഭവം എന്നിവയാണ് കമ്പനി ഇതിലൂടെ നിങ്ങളിൽ നിന്നും ശേഖരിക്കുന്നത്.