Home വാഹനം ഇനി സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; വിശദാംശങ്ങളറിയാം

ഇനി സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; വിശദാംശങ്ങളറിയാം

ഇന്‍ഷുറന്‍സ് അടച്ചു എന്ന് തെറ്റിദ്ധരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങി ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഉടമ ഇന്‍ഷുറന്‍സ് അടച്ചു എന്ന് പറയുന്നത് സത്യമാണോ എന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ എളുപ്പം സാധിക്കും. ഓണ്‍ലൈനില്‍ ചില വിവരങ്ങള്‍ നല്‍കിയാല്‍ മാത്രം മതി.

http://www.uiic.in/vahan/iib_query.jsp ബ്രൗസ് ചെയ്യുക. എന്നിട്ട് വെഹിക്കിള്‍ രജിസ്റ്റര്‍ നമ്പര്‍, ചേസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍, എന്നിവ നല്‍കുക, സബ്മിറ്റ് ചെയ്യുക. പിന്നാലെ പോളിസി നമ്പര്‍, പോളിസി സ്റ്റാറ്റസ്, പോളിസി കാലാവധി, പോളിസിയുടെ കാലാവധി തീരുന്ന സമയം എന്നിവ അറിയാന്‍ സാധിക്കും.

കൂടാതെ വാഹനം മുന്‍പ് ഇടിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായകമായ ക്ലെയിം വിവരങ്ങള്‍ അറിയാനും സംവിധാനമുണ്ട്. ക്ലെയിമിനായി അപേക്ഷിച്ച വര്‍ഷം, ക്ലെയിമിനുള്ള കാരണമെന്ത്?, മൊത്തം നഷ്ടം എത്ര? തുടങ്ങിയ കാര്യങ്ങളും അറിയാന്‍ സാധിക്കും