Home അറിവ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാവുന്നു; വൈറസ് ബാധമൂലം, ആശങ്ക

തെരുവുനായ്ക്കൾ കൂട്ടത്തോടെ ചാവുന്നു; വൈറസ് ബാധമൂലം, ആശങ്ക

രണ്ടാഴ്ചയ്ക്കിടെ കൊൽക്കത്ത നഗരത്തിൽ തെരവുനായകളും വളർത്തുനായകളും കൂട്ടത്തോടെ ചത്ത് വീണത് ആശങ്ക പരത്തുന്നു. വൈറസ് ബാധമൂലമെ്ന്നാണ് ആശങ്ക. 60 തെരുവുനായകളും 12 വളർത്തുനായകളുമാണ്ചത്തത്. പ്രധാനമായും നായകളെ ബാധിക്കുന്ന കാനിൻ പാർവോ വൈറസ് മൂലമാണിതെന്നാണ് റിപ്പോർട്ടുകൾ.

ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന വീക്കമാണ് ഇവയിൽ കണ്ടെത്തിയത്. ഒരു നായയിൽ നിന്ന് മറ്റൊരു നായയിലേക്ക് രോഗം പടരും. സമ്പർക്കമില്ലാതെയും രോഗം പകരുമെന്നാണ് റിപ്പോർട്ടുകൾ.

വളർത്തുനായകൾക്ക് രോഗം വന്നതിന് പിന്നാലെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉടമകൾ ഭയപ്പെട്ടിരുന്നു. കോവിഡ് ബാധയാകുമോയെന്ന ആശങ്കയായിരുന്നു ഇതിന് കാരണം. തുടർന്ന് പലരും നായകളെ ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി.

കൊൽക്കത്ത നഗരസഭ അധികൃതർ ഔദ്യോഗികമായി അറിയിച്ചത് 60 തെരുവുനായകൾ ചത്തെന്നാണ്. എല്ലാദിവസവും ഇത്തരത്തിലുള്ള രോഗം റിപ്പോർട്ട് ചെയ്യുന്നതായും അധികൃതർ പറയുന്നു