Home ആരോഗ്യം ഉച്ചയ്ക്കു ശേഷമെടുക്കുന്ന വാക്സിന് കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം

ഉച്ചയ്ക്കു ശേഷമെടുക്കുന്ന വാക്സിന് കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം

ച്ചയ്ക്ക് ശേഷം കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ആന്റിബോഡി ലെവൽ കൂടുതലാണെന്ന് പഠനറിപ്പോർട്ട്. രാവിലത്തെ അപേക്ഷിച്ച് ഉച്ചയ്ക്ക് ശേഷം വാക്‌സിൻ സ്വീകരിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് അമേരിക്കൻ ജേർണലായ ബയോളജിക്കൽ റിഥംസിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.

ജൈവഘടികാരമാണ് ശരീരത്തിലെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അണുബാധ നിമിത്തമുള്ള രോഗങ്ങൾ, വാക്‌സിനേഷൻ തുടങ്ങി വിവിധ വശങ്ങളോട് ശരീരം പ്രതികരിക്കുന്നതിൽ ജൈവഘടികാരത്തിന് നിർണായക പങ്ക് ഉണ്ട്. അതിനാൽ വാക്‌സിൻ എടുക്കുന്ന സമയത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഗവേഷക എലിസബത്ത് ക്ലെർമാൻ പറയുന്നു.

2190 ആരോഗ്യപ്രവർത്തകരെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. വാക്‌സിൻ എടുത്ത ശേഷമുള്ള അവരുടെ ആന്റിബോഡി ലെവലാണ് വിലയിരുത്തിയത്. വാക്‌സിൻ എടുത്ത സമയം, വാക്‌സിൻ, പ്രായം, ലിംഗം തുടങ്ങി വിവിധ വശങ്ങൾ പരിശോധിച്ചതാണ് നിഗമനത്തിൽ എത്തിയത്.

ഗവേഷണത്തിൽ ഉച്ചയ്ക്ക് ശേഷം വാക്‌സിൻ എടുത്തവരുടെ ആന്റിബോഡി ലെവൽ ഉയർന്ന തോതിലാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഫൈസർ വാക്‌സിൻ സ്വീകരിച്ചവർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവർക്ക് പൊതുവേ ആന്റിബോഡി ലെവൽ കൂടുതലാണ്. ഇതിന് പുറമേ വാക്‌സിൻ സ്വീകരിച്ച സമയവും ആന്റിബോഡിയുടെ അളവിൽ നിർണായകമായതായി പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നതിൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് വലിയ പ്രാധാന്യമുണ്ട്. രോഗാണു ശരീരത്തിൽ എത്തിയാൽ ഉടൻ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നിർണായകമാണെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.