Home വാഹനം ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍; എംജിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍; എംജിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

എംജിയുടെ ഇലക്ട്രിക് എസ് യുവി പുറത്തിറങ്ങുന്നു. അടുത്തിടെ വിപണിയിലെത്തിയ ആസ്റ്ററിന്റെ ഫീച്ചറുകളുമായായിരിക്കും ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ പുതിയ വകഭേദം എത്തുക. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പ് അസിസ്റ്റ്, എമര്‍ജെന്‍സി ബ്രേക്ക് അസിസ്റ്റ്, തുടങ്ങിയ എഡിഎസ് ലെവല്‍ 2 ഫീച്ചറുകളും എഐ ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

കൂടാതെ വലിയ ടച്ച് സ്‌ക്രീന്‍, കാറിനെ കുഞ്ഞന്‍ റോബോട്ട് എന്നിവയും പുതിയ പതിപ്പിലുണ്ടാകും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വര്‍ഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാള്‍ വലിയ ബാറ്ററിയും കൂടുതല്‍ റേഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ മോഡലില്‍ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇനി വരും മോഡലില്‍ 51 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുക. ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ വര്‍ഷം കമ്പനി വിപണിയിലെത്തിച്ചിരുന്നു. ആദ്യ തലമുറ സിഎസിനെക്കാള്‍ റേഞ്ച് കൂട്ടി ഒറ്റ ചാര്‍ജില്‍ 419 കിലോമീറ്റര്‍ സഞ്ചരിക്കുന്ന 2021 സിഎസ് ആണ് കമ്പനി പുറത്തിറക്കിയത്.