Home വാഹനം ഇന്ധനം നിറയ്ക്കുമ്പോള്‍ വാഹനം കുലുക്കുന്നതെന്തിന്?

ഇന്ധനം നിറയ്ക്കുമ്പോള്‍ വാഹനം കുലുക്കുന്നതെന്തിന്?

ന്ധനം നിറയ്ക്കുമ്പോള്‍ ചിലരൊക്കെ വാഹനം കുലുക്കുന്നത് പെട്രോള്‍ പമ്പുകളിലെ സ്ഥിരം കാഴ്ചയാണ്. ഫുള്‍ ടാങ്ക് ഇന്ധനം അടിക്കുമ്പോള്‍ സംഭരണശേഷിയുടെ പരമാവധി കയറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നറിയേണ്ടേ?.

ഒരേ മോഡലിലുള്ള വാഹനങ്ങളില്‍ പോലും വ്യത്യസ്ത വലുപ്പത്തിലുള്ള ഇന്ധനടാങ്കുകള്‍ കാണാറുണ്ട്. വാഹനങ്ങളിലെ ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി എന്നാല്‍ സുരക്ഷിതമായി ഇന്ധനം നിറയ്ക്കാവുന്ന പരിധിയാണ്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് നീരാവി ഉണ്ടായിരിക്കും. അവയ്ക്ക് വായു ലഭിക്കാനായി അല്‍പം സ്ഥലമിടേണ്ടതുണ്ട്.

ഈ നീരാവി തള്ളിക്കളയുന്നത് വേണ്ടിയാണ് ആളുകള്‍ വാഹനം കുലുക്കുന്നത്. പഴയ വാഹനങ്ങളില്‍ ഇത് ചിലപ്പോഴൊക്കെ പ്രാവര്‍ത്തികമാകാറുണ്ട്, എന്നാല്‍ പുതിയ വാഹനങ്ങളില്‍ ഇതു ഫലപ്രദമല്ലെന്നാണ് കണ്ടെത്തല്‍.

അതു കൊണ്ട് പുതുതലമുറ വാഹനങ്ങളില്‍ ഈ കുലുക്കല്‍ കൊണ്ട് വലിയ ഗുണം കിട്ടാന്‍ ഇടയില്ല. ചിലപ്പോഴൊക്കെ വാഹനത്തിന്റെ ഇന്ധനടാങ്കിലുള്ള വായു ഇതു മൂലം പുറത്തുപോകാറുണ്ടെങ്കിലും ഇന്ധനം നിറയുന്ന കൂട്ടത്തില്‍ കൂലുക്കലില്ലാതെ തന്നെ വായു പുറത്തേക്ക് പോകുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.