Home ആരോഗ്യം കേരളീയ സദ്യയുടെ ഗുണങ്ങൾ

കേരളീയ സദ്യയുടെ ഗുണങ്ങൾ

ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണത്തിൽ കേരളീയ സദ്യയും ഉണ്ട്.സദ്യയുടെ വിഭവങ്ങളില്‍ എരിവും പുളിയും ഉപ്പും മധുരവുമെല്ലാമുണ്ട്.ഇതെ ല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.ഉപ്പേരി, പപ്പടം, പഴം, പായസം, സാമ്പാറ്, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, പരിപ്പ്, പച്ചടി, പുളിശ്ശേരി, അച്ചാര്‍-എന്നിങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്.വൈറ്റമിന്‍ സി,ഫോസ്ഫറസ്,എന്നിവ അധികമായി അടങ്ങിയിരിക്കുന്ന അവിയല്‍ അമിത വണ്ണം കുറയ്ക്കാന്‍‌ നല്ലതാണ്.തേങ്ങാപ്പാലും കുമ്പളങ്ങയും ചേരുമ്പോള്‍ കൃമിശല്യം കുറയും. ശരീരത്തിലെ മെറ്റബോളിക് ടോക്സിനുകളെ ആഗിരണം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.ചൂടുചോറില്‍ ചേര്‍ക്കുന്ന സാമ്പാര്‍ പച്ചക്കറികളും പരിപ്പും ചേര്‍ന്ന പോഷകമാണ്.ഇതില്‍ ചേര്‍ക്കുന്ന മല്ലി പ്രമേഹ മരുന്നാണ്.കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.സൂക്ഷ്മ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള വിഭവമാണു രസം. പ്രോട്ടീന്‍ കലവറയാണു കൂട്ടുകറി. ഇഞ്ചിക്കറിയാവട്ടെ നൂറുകറിയുടെ ഗുണം ചെയ്യും.ആകെ മൊത്തത്തില്‍ സമ്പൂര്‍ണ ആരോഗ്യ പാക്കേജ് ആണ് സദ്യ.പരിപ്പും നെയ്യും കൂട്ടിയാണു സദ്യ തുടങ്ങുന്നത്.പ്രോട്ടീന്‍ കലവറയാണു പരിപ്പ്. മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ കുര്‍കുമിനും ശരീരത്തിലെത്തും.ശരീരത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കല്‍സ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുര്‍കുമിനിലുള്ളത്.സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും.നൂറു ഗ്രാം ഭക്ഷണം കഴിച്ചാല്‍ അതില്‍ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം.ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇന്‍വെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്.പായസത്തില്‍ക്കൂടി നെയ്യ് എത്തുമ്പോള്‍ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.സദ്യ വാഴയിലയില്‍ തന്നെ കഴിക്കണമെന്നു പറയാന്‍ കാരണം ഇത്രയും വിഭവങ്ങള്‍ ഒരുമിച്ച്‌ പ്ലേറ്റില്‍ കൊള്ളാത്തതുകൊണ്ടല്ല.വാഴയിലയില്‍ ഇജിസിജി പോലുള്ള പോളിഫെനോള്‍ എന്ന സസ്യ അധിഷ്ഠിത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട് (ഇത് ഗ്രീന്‍ ടീയിലും അടങ്ങിയിട്ടുണ്ട്).കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ് പോളിഫെനോളുകള്‍.ഇലകളില്‍ വിളമ്പുന്ന ഭക്ഷണം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും വലിച്ചെടുക്കുകയും നമുക്കതിന്റെ ഗുണം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ, വാഴയിലയില്‍ ആന്‍റി ബാക്ടീരിയല്‍ ഉള്‍പ്പടെ ധാരാളം ഗുണങ്ങളുണ്ട്