Home അറിവ് വില്ലേജ് ഓഫീസുകളിൽ എ.ടി.എം. കാർഡുപയോഗിച്ച് നികുതി അടയ്ക്കാം.

വില്ലേജ് ഓഫീസുകളിൽ എ.ടി.എം. കാർഡുപയോഗിച്ച് നികുതി അടയ്ക്കാം.

വില്ലേജ് ഓഫീസുകളിൽ ഇനി സ്വൈപ്പിംഗ് മെഷീനും. സർക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകൾ പണമായാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. വില്ലേജ് ഓഫീസർ കൈവശംവെക്കുന്ന പണതിന് പരിധിയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാനാവാറില്ല. പണം ബാങ്ക് അക്കൗണ്ടുകളിലും ട്രഷറിയിലും അടയ്ക്കാൻ വില്ലേജ് ഓഫീസർമാർ പോകുമ്പോൾ വില്ലേജ് ഓഫീസിലെ ജോലികൾ തടസ്സപ്പെടുന്നതും പതിവായിരുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം സ്വൈപ്പിംഗ്‌ മെഷീൻ വരുന്നതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എല്ലാ വില്ലേജ് ഓഫീസുകളിലും സ്വൈപ്പിങ് യന്ത്രം സ്ഥാപിച്ച് നികുതിദായകന്റെ എ.ടി.എം. കാർഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് സർക്കാർ അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.
ട്രഷറിയിൽ പണമടയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടത്തിനും ഇതോടെ പരിഹാരമാകും. സേവനത്തിനായി കൂടുതൽ സമയം ഉദ്യോഗസ്ഥരെ വില്ലേജ‌് ഓഫീസിൽ ലഭിക്കുകയും ചെയ്യും.