Home വിനോദം തലയിൽ ഷോൾ ഇട്ട്, മാസ്ക് ധരിച്ച് മലർ മിസ്സ് എത്തി; സെൽഫിയെടുത്ത് വിദ്യാർത്ഥികൾ

തലയിൽ ഷോൾ ഇട്ട്, മാസ്ക് ധരിച്ച് മലർ മിസ്സ് എത്തി; സെൽഫിയെടുത്ത് വിദ്യാർത്ഥികൾ

‘പ്രേമം’ എന്ന ചിത്രത്തിലെ മലർ മിസ്സിനെ ആരും മറന്ന് കാണില്ല. ഈയൊരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സായിക്ക് സാധിച്ചു. ഇപ്പോഴിതാ സായ് പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ട്രിച്ചിയിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിതായിരുന്നു സായ് പല്ലവി. താരത്തെ നേരിട്ട് കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും താരത്തെ പൊതിയുകയായിരുന്നു.

സെൽവരാഘവൻ സംവിധാനം ചെയ്ത ‘എൻ‌ജി‌കെ’ എന്ന ചിത്രമായിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ഇതിൽ സൂര്യയുടെ ഭാര്യയായാണ് സായ് വേഷമിട്ടത്. ഇതിൽ സൂര്യയുടെ ഭാര്യയായാണ് സായ് അഭിനയിച്ചത്.