Home കായികം ബംഗ്ളാദേശ് ബാറ്റ്സ്മാന്‍ സെയ്ഫ് ഹസ്സന് കോവിഡ്

ബംഗ്ളാദേശ് ബാറ്റ്സ്മാന്‍ സെയ്ഫ് ഹസ്സന് കോവിഡ്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലും കോവിഡ്-19 സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ബാറ്റ്സ്മാൻ സെയ് ഫ് ഹസ്സൻ, സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരോടും ഐസൊലേഷനിൽ പ്രവേശിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.

17 താരങ്ങൾക്കും ഏഴു കോച്ചിങ് സ്റ്റാഫിനുമാണ് കോവിഡ് പരിശോധന നടത്തിയത്. രണ്ടു പേർ പോസിറ്റീവ് ആയതോടെ ടീമിന്റെ പരിശീലനം നീട്ടിവെച്ചു. ഈ മാസം 21-നാകും പരിശീലനം പുനരാരംഭിക്കുക. അതുവരെ എല്ലാവരും ക്വാറന്റീനിൽ കഴിയേണ്ടിവരുമെനൃനാണ് റിപ്പോര്‍ട്ട്.

നേരത്തെ ഓഗസ്റ്റ് 14-ന് ദുബായിയിൽ നടന്ന പരിശോധനയിൽ കോവിഡ് പോസ്റ്റീവായ വ്യക്തിയാണ് നിക് ലീ. 10 ദിവസത്തെ ഐസൊലേഷന് ശേഷം ഓഗസ്റ്റ് 23-ന് വീണ്ടും പരിശോധന നടത്തുകയും നെഗറ്റീവ് ആയതിനെ തുടർന്ന് ലീ ധാക്കയിലെത്തുകയുമായിരുന്നു. ധാക്കയിലെത്തി 14 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു.

ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ബംഗ്ലാദേശിന്റെ ശ്രീലങ്കൻ പര്യടനം. മൂന്നു ടെസ്റ്റുകളാണ് ബംഗ്ലാദേശ് ശ്രീലങ്കയിൽ കളിക്കുക.